Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:18 am

Menu

Published on September 16, 2016 at 8:49 am

മൃതദേഹത്തിന്റെ കഴുത്തില്‍ കയറുകെട്ടി വലിച്ചിഴച്ചു; ബീഹാര്‍ പൊലീസിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

bihar-police-drags-body-hundreds-of-metres-with-rope-around-neck

വൈശാലി:: മൃതദേഹത്തോട് ബീഹാര്‍ പൊലീസ് കടുത്ത അനദാരവ് വെളിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൃതദേഹത്തിന്റെ കഴുത്തില്‍ കയറുകെട്ടി 100 മീറ്ററോളം പൊലീസ് ഉദ്യോഗസ്ഥന്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഗംഗ നദിയില്‍ മുങ്ങിമരിച്ച വ്യക്തിയുടെ മൃതദേഹമാണ് പൊലീസുകാരന്‍ കയറില്‍ കെട്ടിയിട്ട് വലിച്ചത്. കഴുത്തില്‍ കയര്‍ കെട്ടിയാണ് പോലീസ് മൃതദേഹം നദിയില്‍ നിന്ന് കയറ്റിയത്. ആംബുലന്‍സോ ചുമട്ടു തൊഴിലാളികളേയോ കിട്ടാത്തതിനെ തുടര്‍ന്ന് പോലീസ്  100 മീറ്ററോളം നിരത്തിലൂടെ വലിച്ചിഴച്ചു കൊണ്ട് മൃതദേഹം വാഹനത്തില്‍ കയറ്റുകയായിരുന്നു. വലിയ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് പോലീസ് മൃതദേഹം വലിച്ചിഴച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ രണ്ട് പൊലീസ് ഉദ്യോഗ്യസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News