Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 5:28 am

Menu

Published on July 1, 2013 at 11:27 am

ബിജുവും സരിതയും എട്ടരക്കോടി ചെലവഴിച്ചതിനെക്കുറിച്ച് അന്യേഷിക്കും

biju-and-sarita-will-be-questioned-for-spending-8-50-crore

കൊച്ചി: സോളാര്‍ ഇടപാടിലൂടെ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും 2004 മുതല്‍ തട്ടിയെടുത്ത എട്ടരക്കോടിയോളം രൂപ ചെലവഴിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.തുക കൈപ്പറ്റിയവരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ നടി ശാലുമേനോന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചതായാണ് സൂചന.സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും പണം തട്ടിയെടുത്തതായും തുക ഇരുവരും ചേർന്ന് ചെലവഴിച്ചിട്ടുണ്ടെന്നും അന്യേഷണ സംഘം വ്യക്തമാക്കി.ബിജുവിനും സരിതക്കും സംസ്ഥാനത്തെ 10 ബാങ്കിലുള്ള അക്കൗണ്ടുകളില്‍ പണമൊന്നും അവശേഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണത്തില്‍ നല്ലൊരു പങ്ക് നടി ശാലുമേനോനും ഉള്‍പ്പെടെ പലര്‍ക്കായി കൈമാറിയതായാണ് വിവരം. 30 ഓളം ജീവനക്കാര്‍ക്ക് ശമ്പളം ഇനത്തില്‍ ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ട്. ആഡംബര ജീവിതത്തിനും മറ്റുമായി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. സരിതയെയും ബിജുവിനെയും വിശദമായി ചോദ്യം ചെയ്യുന്നതോടെ പണത്തിൻറെ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻറെ പ്രതീക്ഷ. സരിതയുടെ ആത്മഹത്യക്കേസ്സടക്കം 42 കേസുകളാകും ഇരുവര്‍ക്കുമെതിരെ ഉണ്ടാകുക.മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ചിലര്‍ക്ക് പുറമെ പുറത്തുള്ള ചിലരും ഉന്നത ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതായും സരിത പൊലീസിനോട് പറഞ്ഞിട്ടുണ്ട്.ഇനി ഇവരെ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതില്‍ ശാലു മേനോനുള്ള പങ്ക് തള്ളിക്കളയാനാകില്ലെന്നാണ് അന്വേഷണ സംഘം സൂചന നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News