Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 2:31 pm

Menu

Published on June 20, 2013 at 10:09 am

രശ്മിയുടെ മുഖത്തു തലയണവച്ച് ശ്വാസംമുട്ടിച്ച്‌ കൊന്നുവെന്നു ബിജു

biju-confesses-to-murder-of-his-first-wife

കൊല്ലം : അമിതമായി മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ആദ്യഭാര്യ രശ്മിയുടെ മുഖത്ത് തലയണവച്ച് അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് ബിജു രാധാകൃഷ്ണന്റെ കുറ്റസമ്മതം. സരിത എസ് നായരുമായുള്ള അടുപ്പത്തെ ചൊല്ലി രാത്രി ബിജുവുമായി രശ്മി വഴക്കുണ്ടാക്കി. വഴക്കു മൂത്തപ്പോൾ രശ്മിയെ ബിജു മുഖത്തടിച്ചു.

തലകറങ്ങി വീണ രശ്മിയെ ബിജു നിർബന്ധിച്ചു മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു. ആദ്യം തട്ടിമാറ്റിയെങ്കിലും പിന്നീട്‌ ബലം പ്രയോഗിച്ചു കുടിപ്പിക്കുകയായിരുന്നു. ഇതിനിടെ രശ്മി ബോധരഹിതയായി. തുടർന്നു ബെഡ്റൂമിലുണ്ടായിരുന്ന തലയണയെടുത്ത് രശ്മിയുടെ മുഖത്ത് അമർത്തിവെച്ചു.കുറേനേരം കഴിഞ്ഞപ്പോൾ രശ്മി നിശ്ചലയായി. പിന്നീട്‌ ബാത്ത്രൂമിലേയ്ക്ക് വലിചിഴക്കുകയായിരുന്നു വെന്നും കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലിൽ ബിജു കുറ്റസമ്മതം നടത്തി.
ബിജുവിനെ 21 ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കുന്നത്തിനുള്ള പ്രൊഡക്ഷൻ വാറണ്ട് കൊട്ടാരക്കര സബ്ജയിൽ സൂപ്രണ്ടിനു കൈമാറി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News