Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 2:58 am

Menu

Published on July 23, 2013 at 11:20 am

ബിജുവിൻറെ പ്രേമലേഖനവും നാട്ടുകാര്‍ക്കായി എഴുതിയ കത്തും പുറത്ത്

biju-radhakrishnan-sents-letter-to-shalu-and-publics-from-the-prison

പത്തനംതിട്ട: ബിജു രാധാകൃഷ്ണന്‍ തന്റെ കാമുകി ശാലുമേനോന് എഴുതിയ പ്രേമലേഖനവും നാട്ടുകാര്‍ക്കായി എഴുതിയ കത്തും പുറത്ത്. എന്‍െറ ശാലുവിന് എന്ന് പറഞ്ഞ് തുടങ്ങുന്ന പ്രേമലേഖനത്തില്‍ ശാലുവിനെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞാണ് പൊലീസിന് കീഴടങ്ങിയതെന്നും മീശ വടിപ്പിച്ചത് പൊലീസാണെന്നും പറയുന്നു.എന്നാല്‍, തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട ബിജു രാധാകൃഷ്ണന്‍ അപ്പോള്‍ തന്നെ മീശ വടിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.പ്രേമലേഖനത്തില്‍ ബിജു എഴുതിയതിങ്ങനെ,മരിക്കുന്നതിനെക്കാള്‍ വേദന അനുഭവിച്ചത് ശാലു അറസ്റ്റിലായെന്ന് അറിഞ്ഞപ്പോഴാണ്.ശാലു ജാമ്യത്തിലിറങ്ങിയാലും താന്‍ കൂടി ഇറങ്ങുന്നതുവരെ ശ്രദ്ധിക്കണം. പിന്തുടര്‍ന്ന് പൊലീസിൻറെ ചാരന്മാരുണ്ടാകും.
പൊലീസും മാധ്യമങ്ങളും പറയുന്നത് വിശ്വസിക്കരുത്.നിനക്കുവേണ്ടി ചെയ്ത ഒരു ശതമാനം പോലും പൊലീസിനോട് പറഞ്ഞിട്ടില്ല. എന്നെ സ്നേഹിച്ചതിൻറെ പേരില്‍ നീ സഹിക്കേണ്ടിവന്ന പ്രശ്നങ്ള്‍ ഒരിക്കലും എൻറെ മനസ്സില്‍നിന്ന് മാറില്ല. ഇനി എൻറെ ജീവിതം നിനക്കുവേണ്ടിയാണെന്നും കത്തില്‍ പറയുന്നു.കേസിനെ ഗതിയെ നിര്‍ണയിക്കുന്ന സുപ്രധാന വിവരങ്ങള്‍ അടങ്ങിയ കത്തില്‍ ബിജു ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്;
1. കെ.ബി ഗണേഷ് കുമാര്‍ കോയമ്പത്തൂര്‍ അഖില റീജന്‍സി ഹോട്ടലില്‍ സെപ്തംബര്‍ 21ന് സരിതയുമൊത്ത് കഴിഞ്ഞു. ആലുവ ജനസേവ ശിശുഭവനില്‍ ഒരേ വേദിയില്‍. ജോസ് മാവേലിയുടെ കൈയില്‍ ഫോട്ടോയും വീഡിയോകളുമുണ്ട്. എലിഫെന്‍്റ് ഓണേഴ്്സ് അസോസിയേഷന്‍ ഉദ്ഘാടനത്തിന് ഒരേ വേദിയില്‍. ബാലരാമപുരത്ത് സരിതയുമൊപ്പം പുതിയ കമ്പനി. സരിതയെ കല്യാണം കഴിക്കാനിരിക്കുകയാണെന്ന് ഡ്രൈവര്‍ ശ്രീജിത്തിന്റെ മൊഴി. ഇപ്പോഴും സരിതയെ ജാമ്യത്തിലിറക്കാന്‍ സജീവം. എന്തുകൊണ്ട് ഗണേഷ് കുമാറിനെ പ്രതിചേര്‍ക്കുകയോ സരിതയുമായുള്ള ബന്ധം അന്വേഷിക്കുകയോ ചെയ്യുന്നില്ല?
2. ജോപ്പന്‍- സോളാര്‍ കേസില്‍ മൊത്തം അറസ്റ്റിലായവര്‍ നാലുപേര്‍. ബിജു, സരിത, ശാലു, ജോപ്പന്‍ ഇതില്‍ ആദ്യ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്തുകൊണ്ട് ജോപ്പനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നില്ല? പൊലീസ് കസ്റ്റഡിയിലെടുക്കാതെ ജാമ്യം എങ്ങനെ കോടതി അനുവദിക്കും?
3. അഡ്വ. സിജ ജോസ്- സരിതയുടെ സന്തതസഹചാരിയും സരിതയുടെ കാശ് എവിടെയെന്നറിയാവുന്ന ഈ തിരുവനന്തപുരത്തുള്ള വനിതാ അഭിഭാഷകയെ ഇതുവരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?
4. ഇന്ദിര (സരിതയുടെ അമ്മ) -സരിതയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെനിന്ന, സരിത തട്ടിച്ച പണം എവിടെയെന്ന് വ്യക്തമായറിയാവുന്ന ഇവരെ എന്തുകൊണ്ട് ഇതുവരെ ചോദ്യം ചെയ്യുന്നില്ല?
5. ശ്രീജിത്ത്(സരിതയുടെ ഡ്രൈവര്‍)- കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ക്കുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച എന്തുകൊണ്ട് പൊലീസ് അന്വേഷിക്കുന്നില്ല. ഇയാള്‍ക്കറിയാവുന്ന സത്യങ്ങള്‍ എന്തുകൊണ്ട് പത്രങ്ങള്‍ നേരിട്ട് ചോദിച്ചറിയുന്നില്ല. പന്തളം മുടിയൂര്‍ക്കൊണം അയ്യപ്പക്ഷേത്രത്തിനടുത്ത് ശ്രീജിത്തിന്‍്റെ വീട് എല്ലാവര്‍ക്കുമറിയാം. പോയി തിരക്കണം.
6. രശ്മിയുടെ മരണം- ബിജു കൊലക്കുറ്റം ചെയ്തിട്ടില്ല. പത്രക്കാര്‍ എന്തുകൊണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കറക്റ്റായി നോക്കിയില്ല. ബിജു കുറ്റസമ്മതം നടത്തിയോ എന്ന് കോടതി തിരക്കിയോ? ഇത്രയും സംവിധാനങ്ങളുള്ള നമ്മുടെ നാട്ടില്‍ ഒരു കൊലപാതകം നടന്നാല്‍ അത് കൊലപാതകമാണെന്നറിയാന്‍ 7 വര്‍ഷം വേണോ? അതോ 420 എന്ന വകുപ്പിന് ബിജുവിനെ ആയുഷ്ക്കാലം ഉള്ളിലടയ്ക്കാന്‍ ശക്തി പോരാഞ്ഞിട്ട് ഉണ്ടാക്കിയ കുറുക്കുവഴിയാണോ ഈ കൊലപാതകം. അതായത് ബിജു പുറത്തുവരരുത് എന്നും ബിജു പല സത്യങ്ങളും പുറത്തു പറഞ്ഞാല്‍ അത് മന്ത്രിസഭയെ മൊത്തമായി ബാധിക്കുമെന്നും ഭയക്കുന്നതുകൊണ്ടല്ളേ ഇത്.
7.സരിത ഇപ്പോഴും സ്ട്രോങ്ങായി നില്‍ക്കുന്നത് ആരുടെ പിന്‍ബലം കൊണ്ട്? ബിജുവുമായുള്ള വ്യക്തിബന്ധം ആരോപിച്ച് ശാലുവിനെ അറസ്റ്റ് ചെയ്തവര്‍ ഇതിനെല്ലാം എന്ത് ഏന്‍സര്‍ തരും.
8. മുഖ്യമന്ത്രിയുടെ സ്വകാര്യ ട്രസ്റ്റില്‍ സരിത സംഭാവന ചെയ്ത 5 ലക്ഷം രൂപയും സ്റ്റോളന്‍ പ്രോപ്പര്‍ട്ടി അല്ളേ?
9. ജിക്കു, സലിംരാജ് എവിടെ? ഫിറോസിനെ പിടിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ ഇവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News