Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോ പുറത്ത്. യാത്രക്കാരടക്കം 13,000 കിലോ ഭാരമുള്ള വണ്ടിയുടെ പിന്‍ഭാഗത്തെ ടയര്‍ കയറിയിറങ്ങിയ ആള്‍ രക്ഷപ്പെടില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ കോട്ടയം കൂടത്തല്‍ മാത്യുവിന്റെ മകന്‍ ലിബിന്‍ എന്ന 21കാരന്റെ രക്ഷപ്പെടല്‍ ഏവര്‍ക്കും അത്ഭുതം തന്നെയായിരുന്നു.
കഴിഞ്ഞ മാസം 23നു രാവിലെ 10 മണിക്കായിരുന്നു സംഭവം. അമ്മയ്ക്കു മരുന്നു വാങ്ങാനാണ് ലിബിന്‍ ബൈക്കുമായി ഇറങ്ങിയത്. ടിബി റോഡില്‍ സ്വകാര്യ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പെട്ടെന്നു വളച്ച ബസിന്റെ പിന്‍ഭാഗത്തുള്ള വലത്തെ ടയറിനടിയിലേക്കാണ് ലിബിന്‍ വീണത്.
ബൈക്ക് ബസിന്റെ നടുവിലേക്കു തെന്നിനീങ്ങി. ലിബിന്റെ ശരീരത്തിലൂടെ വലതുവശത്തെ ടയര്‍ കയറിയിറങ്ങി. മരിച്ചെന്ന് തന്നെ എല്ലാവരും കരുതി. യാത്രക്കാരടക്കം 13,000 കിലോ ഭാരമുള്ള വാഹനത്തിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയിറങ്ങിയ ആള്‍ എങ്ങനെ രക്ഷപ്പെടാന്‍
സംഭവം കണ്ടുനിന്ന ഡ്യൂട്ടി പൊലീസുകാരന്‍ ഓടിയെത്തി ലിബിനെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും എഴുന്നേറ്റു നില്‍ക്കാനാവുന്നില്ല. ലിബിനെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധിച്ചപ്പോള്‍ കണ്ടത് ഇടുപ്പെല്ലില്‍ പൊട്ടല്‍ മാത്രം. തുട ചതഞ്ഞിട്ടുണ്ട്. ഏതാനും ദിവസത്തെ നിരീക്ഷണത്തിനും ചികിത്സയ്ക്കും ശേഷം ലിബിന്‍ തിരിച്ച് വീട്ടിലെത്തി.
പിന്നീട് പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നടന്നതെന്തെന്ന് മനസിലാകുന്നത്. ടിബി റോഡിലെ കുത്തുകയറ്റവും വളവുമുള്ള ഭാഗമെത്തിയപ്പോള്‍ ബസ് ആക്‌സിലേറ്റര്‍ കൂടുതല്‍ കൊടുത്തു അതിവേഗത്തില്‍ കയറിയതോടെ ഭാരം മുഴുവന്‍ ഇടതുവശത്തെ ടയറിലേക്കായി. വലതുവശത്തെ ടയര്‍ റോഡില്‍ തൊട്ടുതൊട്ടില്ല എന്ന നിലയിലെത്തിയപ്പോഴാണു ലിബിന്‍ അടിയില്‍പ്പെടുന്നതും പുറത്തുകൂടി ഉരഞ്ഞു കടന്നുപോകുന്നതും.
Leave a Reply