Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്: അൽ ക്വ ഇദ ഭീകരൻ ഒസാമ ബിൻലാദനെ വെടിവെച്ച് കൊന്നത് താനാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ സൈനികന്‍ രംഗത്ത് . അമേരിക്കന്‍ കമാന്‍ഡോ വിഭാഗമായ സീലില്‍ അംഗമായ റോബര്‍ട്ട് ഒ നീല്‍ ആണ് ലാദന് നേര്‍ക്ക് നിറയൊഴിച്ചത്.നീലിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അവസാനമായി ലാദനെ ജീവനോടെ കണ്ട വ്യക്തിയും ഒ നീല്‍ തന്നെയായിരുന്നു.മൂന്നുതവണ ലാദന് നേര്‍ക്ക് നിറയൊഴിച്ചതായി അദ്ദേഹം പറയുന്നു. ഒ നീല്‍ തന്നെ ഈ വിവരം പരസ്യമായി വെളിപ്പെടുത്തുന്ന പരിപാടി അടുത്തയാഴ്ച ഫോക്‌സ് ന്യൂസ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്. ദി മാന്‍ ഹു കില്‍ഡ് ഉസാമ ബിന്‍ ലാദന്‍ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായി നവംബര്‍ 11, 12 തീയതികളില്‍ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യും.2011 മെയ് രണ്ടിന് പുലര്‍ച്ചെയാണ് പാകിസ്താനിലെ അബാട്ടാബാദില്‍ കോട്ടയില്‍ ഒളിച്ചിരുന്ന ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ വധിച്ചത്. 38 കാരനായ റോബര്‍ട്ട് ഒ നീല്‍ ഉള്‍പ്പടെ ആറംഗ സംഘമായിരുന്നു ഓപ്പറേഷനില്‍ പങ്കെടുത്തത്. അതേ സമയം അമേരിക്ക അതീവ രഹസ്യമായി സൂക്ഷിക്കുന്ന ലാദന്‍ വധത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായതിനെ തുടര്‍ന്ന് നിയമനടപടിയുടെ ഭീഷണിയിലാണ് റോബര്‍ട്ട് ഒ നീല്‍.
–
–
Leave a Reply