Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:51 am

Menu

Published on October 27, 2014 at 3:11 pm

ബിന്ധ്യ തോമസ്സിൻറെ അമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

bindhyas-mom-found-dead-on-railway-track

ആലപ്പുഴ: കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിന്ധ്യ തോമസ്സിൻറെ അമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുന്നപ്ര മുല്ലശ്ശേരി വീട്ടില്‍ മോളി തോമസ്(52) ആണ് മരിച്ചത്. ആലപ്പുഴ പനച്ചുവട് റെയില്‍വേ ക്രോസിന് 100 മീറ്ററോളം അകലെ റെയില്‍വേ പാളത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മോളിയുടെ സഹോദരൻറെ മകൻ വിപിനെത്തി മൃതദേഹം തിരിച്ചറിഞ്ഞു.തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാൽ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതലറിയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. മോളി എല്ലാ ആഴ്ചയും ബിന്ധ്യയെ ജയിലിലെത്തി കാണാറുണ്ടെന്ന് പോലീസ് പറയുന്നു. നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസിലെ പ്രതിയായ ബിന്ധ്യ തോമസ് ഇപ്പോള്‍ കൊല്ലം സബ് ജയിലില്‍ റിമാൻറിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News