Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:05 pm

Menu

Published on October 25, 2016 at 12:18 pm

ആലപ്പുഴയെ ഭീതിയിലാഴ്ത്തി വീണ്ടും പക്ഷിപ്പനി;രോഗം കണ്ടെത്തിയത് താറാവുകളിൽ…!!

bird-flu-again-found-in-alappuzha

ആലപ്പുഴ : ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിതീകരിച്ചു.കുട്ടനാട് ഭാഗത്താണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. എച്5എന്‍8 വൈറസുകള്‍ താറാവുകള്‍ക്കിടയില്‍ പടരുകയാണ്. ഭോപാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.എന്നാൽ വിഷയത്തിൽ ആശങ്ക വേണ്ടെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു .സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.

ഒരിടവേളക്ക് ശേഷം ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധിയിലേക്കാണ് കർഷകരെ എത്തിച്ചിരിക്കുന്നത് .ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ് ഇവിടുത്തെ കർഷകർ.ഇന്നലെ വൈകീട്ടാണ് കുട്ടനാട്ടിലെ താറാവുകളിൽ പക്ഷിപ്പനി ഉണ്ടെന്ന് പരിശോധനയിൽ വ്യക്തമായത്.
bird-flu-again-found-in-alappuzha

പനി ബാധിച്ചെന്ന് സംശയിക്കുന്ന മുപ്പതിനായിരത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ . ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല .പക്ഷിപ്പനി സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അധികൃതരുടെ ഭാഷ്യം .പ്രതിരോധ നടപടികൾ തുടങ്ങിക്കഴിഞ്ഞു.കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടി എടുത്തതായും അധികൃതർ അറിയിച്ചു.രണ്ടു വര്‍ഷം മുന്‍പു കുട്ടനാട്ടില്‍ വ്യാപകമായി പക്ഷിപ്പനി ദൃശ്യമായിരുന്നു. തുടര്‍ന്നു രണ്ടു ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയിരുന്നു.
ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജു ഇന്നലെ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

duck

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. പക്ഷിപ്പനി( ഏവിയന്‍ ഇന്‍ഫ്‌ലൂവെന്‍സ) പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കുന്ന ഈ രോഗം 2003 ല്‍ ഏഷ്യയാകെ പടര്‍ന്നിരുന്നു

സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്‌ലുവെന്‍സാ വൈറസിന്റെ അനേകം വിഭാഗങ്ങളില്‍ ഒന്നാണ് പക്ഷിപ്പനി വൈറസുകള്‍, ഇവയുടെ കോശ ആവരണത്തിനു മേലുള്ള പ്രോട്ടില്‍ എന്‍സൈമുകളാണ് മറ്റ് ജീവ കോശങ്ങളില്‍ കടന്നുകയറാന്‍ വെറസിനെ പ്രാപ്തരാക്കുന്നത്.

bird-flue

എച്ച് 1 എന്‍1, എച്ച് 1 എന്‍ 2, എച്ച് 3 എന്‍, എച്ച് 5 എന്‍ 1 തുടങ്ങിയ വൈറസുകളാണ് മനുഷ്യരെ ബാധിക്കുന്നത്. പനിയുണ്ടാക്കുന്നത് എച്ച്5 എന്‍1 എന്ന ടൈപ്പ് ഇന്‍ഫ്‌ലുവെന്‍സാ വൈറസാണ്. രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ പിടിപ്പെട്ടതും ഈ വൈറസാണ്.

bird-flue

മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത് കോഴി, താറാവ് തുടങ്ങിയ വളര്‍ത്ത്, പക്ഷികളില്‍ നിന്നാണ്. അതും അവയുടെ വിസര്‍ജ്യവസ്തുക്കളുമായി ബന്ധപ്പെടുമ്പോള്‍. ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് രോഗം പകരുന്നത് അപൂര്‍വ്വമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News