Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി.മണ്ഡലം സെക്രട്ടറി വേണുഗോപാലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. രാവിലെ ആറ് മണിക്ക് പരിസരവാസികളാണ് വീടിന് മുന്നിൽ വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തിയത്.സി.പി.എം പ്രവർത്തകനായിരുന്ന യെമ്മാച്ചനെ രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാൽ. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. അക്രമിസംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. മരാരിക്കുളം സി.ഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കലവൂർ, മണ്ണഞ്ചേരി പ്രേദശത്ത് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Leave a Reply