Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് കോഴിക്കോട് ഹോട്ടല്‍ യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തു.കോഴിക്കോട് പി ടി ഉഷ റോഡിലെ സ്വകാര്യ റസ്റ്റോറന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നു രാവിലെ ജയ്ഹിന്ദ് ചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് യുവമോര്‍ച്ച- എ.ബി.വി.പി പ്രവര്‍ത്തകര്‍ ഹോട്ടല്‍ തകര്‍ത്തത്. റസ്റ്റോറന്റിലെ പാര്‍ക്കിങ് ഏരിയയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപെഴകുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. കോഴിക്കോട്ടെ ചില ന്യൂജനറേഷന് റസ്റ്റോറന്റുകള്‍ അനാശാസ്യത്തിന് സൗകര്യമൊരുക്കുന്നു എന്നായിരുന്ന ചാനല്‍ വാര്‍ത്ത. ചാനല്‍ വാര്‍ത്ത പുറത്ത് വന്ന് അല്പസമയം കഴിഞ്ഞപ്പോഴേക്കും പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ആക്രമണം തുടങ്ങി. റസ്റ്റോറന്റിലെ ഫര്‍ണീച്ചറുകള്‍ പൂര്‍മായും അടിച്ചു തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. യുവമോര്‍ച്ചയുടെ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത് വന്നിട്ടുണ്ട്. ഹോട്ടലിന് നേരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നാസറുദ്ദീന്‍ പറഞ്ഞു.പ്രതിഷേധ സൂചകമായി ഇന്ന് വൈകുന്നേരം വ്യാപാരികള്‍ നഗരത്തില്‍ പ്രകടനം നടത്തും.ഹോട്ടല്‍ ഉടമ ബേസില്‍ നടക്കാവ് പൊലീസില്‍ പരാതി നല്കി.
Leave a Reply