Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 11:17 am

Menu

Published on March 30, 2015 at 1:03 pm

ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി;അംഗത്വം 8.8 കോടി കവിഞ്ഞു..!

bjp-becomes-largest-political-party-in-the-world

ന്യൂഡല്‍ഹി:  ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടി( ബിജെപി) മാറി.ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണ് ബി ജെ പി ഒന്നാമതെത്തിയത്.  ഇന്നലെ വൈകുന്നേരത്തോടെ ബിജെപിയുടെ അംഗസംഖ്യ 8.8 കോടിയായി. 8.6 കോടി അംഗങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടി.കഴിഞ്ഞ നവംബറിലാണ് അംഗസംഖ്യ പത്തുകോടി എന്ന ലക്ഷ്യവുമായി ബിജെപി അംഗത്വ ക്യാംപയിന്‍ ആരംഭിച്ചത്. അന്ന് ബിജെപിയുടെ അംഗസംഖ്യ 3.25 കോടി മാത്രമായിരുന്നു. ക്യാംപയിന്‍ നാളെ അവസാനിക്കാനിരിക്കെ പത്തുകോടി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായി പല സംസ്ഥാനങ്ങളിലെയും പാര്‍ട്ടി നേതൃത്വം അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇപ്പോഴുള്ള അംഗങ്ങളുടെ എണ്ണം പാര്‍ട്ടിയുടെ യഥാര്‍ത്ഥ ശക്തിയായി വിലയിരുത്താന്‍ കഴിയില്ലെന്നാണ് രാഷട്രീയ നിരീക്ഷകരുടെ അഭിപ്രായം. മോഡി തരംഗവും ബിജെപിയുടെ സ്വാധീനവും കൊണ്ട് അംഗങ്ങളുടെ എണ്ണത്തില്‍ ദ്രുതഗതിയിലുള്ള വര്‍ധന ഉണ്ടായെങ്കിലും ഇവര്‍ എപ്പോഴും ബിജെപിക്കൊപ്പം നില്‍ക്കണമെന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം.മാര്‍ച്ച് 31നകം പാര്‍ട്ടി അംഗത്വം 10 കോടിയിലെത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഇതിനായി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ എട്ട് ദിവസം കൊണ്ടാണ് ഒരു കോടിയാളുകള്‍ പാര്‍ട്ടി അംഗത്വം നേടിയത്.അമിത് ഷായുടെ താല്‌പര്യപ്രകാരമാണ് ബി ജെ പി വിശാലമായ അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്. മിസ്ഡ് കോള്‍ ഉപയോഗിച്ചായിരുന്നു ബി ജെ പി അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News