Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 12:34 pm

Menu

Published on February 4, 2019 at 10:44 am

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് മോഹന്‍ലാല്‍

bjp-considers-mohanlal-as-candidate

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല’. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി.

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനെടാണ് തിരുവനന്തപുരം സീറ്റിലേക്ക് മാഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍ രംഗത്ത് വന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ജന്മാഷ്ടമി നാളില്‍ തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് മോഹന്‍ലാല്‍.

Loading...

Leave a Reply

Your email address will not be published.

More News