Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 8:29 am

Menu

Published on December 14, 2018 at 9:59 am

ബി.ജെ.പി ഹര്‍ത്താല്‍ ; പാലക്കാട് ഹർത്താലിനിടെ അക്രമം

bjp-kerala-harthal-begins

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ അറിയാതെ യാത്ര തുടങ്ങിയ നിരവധി പേര്‍ വലഞ്ഞു. റീജ്യണല്‍ കാന്‍സര്‍ സെന്ററുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രാവിലെ ട്രെയിനില്‍ വന്നിറങ്ങിയവര്‍ തമ്പാനൂരില്‍ കുടുങ്ങി. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതിവിധി വന്നശേഷം ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തുന്നത് ആറാമത്തെ ഹര്‍ത്താലാണ് വെള്ളിയാഴ്ചത്തേത്. ഹര്‍ത്താലുകള്‍ എല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ പറഞ്ഞു. എന്നാല്‍ ചില ഹര്‍ത്താലുകള്‍ അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് തമ്പാനൂരില്‍ പോലീസ് ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ ജനങ്ങളെ അതാത് സ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളും പതിവുപോലെ നിരത്തിലുണ്ട്. കൊച്ചി നഗരത്തിലും വടക്കന്‍ ജില്ലകളിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

വാഹനങ്ങള്‍ തടയുകയോ നിര്‍ബന്ധമായി കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉടന്‍തന്നെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഓഫീസുകളും മറ്റും സുഗമമായി പ്രവര്‍ത്തിക്കാനുള്ള നടപടികളെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സിനിമാ റിലീസ് മാറ്റിവെച്ചിട്ടില്ലാത്തതിനാല്‍ പ്രത്യേക ഷോയ്ക്ക് രാവിലെ തന്നെ ആരാധകര്‍ തിയേറ്ററുകളിലെത്തി

Loading...

Leave a Reply

Your email address will not be published.

More News