Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത : ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന ബിജെപി എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്തെത്തി. ഹിന്ദു സ്ത്രീകള്‍ അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാളിലെ ബിജെപി നേതാവായ ശ്യാംലാല്‍ ഗോസ്വാമിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു പൊതുയോഗത്തിനിടെയാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവന. ഹിന്ദുക്കളുടെ അംഗ സംഖ്യ കൂട്ടുന്നതിന് വേണ്ടിയാണ് ഗോസ്വാമി ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു ബിജെപി എംപിയായ സാക്ഷി മഹാരാജ് ഹിന്ദു വനിതകള്‍ക്ക് 4 കുട്ടികള്‍ വേണമെന്ന പ്രസ്താവന നടത്തിയത്. സാക്ഷി മഹാരാജിൻറെ ഈ വിവാദ പ്രസ്താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. നാല് ഭാര്യമാരും നാല്‍പത് കുട്ടികളും എന്ന രീതികളൊന്നും ഇന്ത്യയില്‍ നടക്കില്ലെന്നും ഹിന്ദു സമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ വീതം പ്രസവിക്കേണ്ട സമയമായിക്കഴിഞ്ഞു എന്നുമാണ് സാക്ഷി മഹാരാജ് അന്ന് പ്രസംഗത്തിൽ പറഞ്ഞത്.
Leave a Reply