Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:22 am

Menu

Published on May 19, 2014 at 1:13 pm

ബാബാ രാംദേവിനെ മഹാത്മാ ഗാന്ധിജിയോട് ഉപമിച്ച് അരുണ്‍ ജെയ്റ്റ്‌ലി

bjp-leaders-thank-compares-yoga-guru-ramdev-to-gandhi

ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിനെ മഹാത്മാ ഗാന്ധിജിയോട് ഉപമിച്ച് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ രാംദേവ് നടത്തിയ പോരാട്ടങ്ങളെ ഗാന്ധിജിയുടെയും ജയ്പ്രകാശ് നാരയന്റെയും പ്രവര്‍ത്തനങ്ങളുമായാണ് രാംദേവിനെ ജെയ്റ്റ്‌ലി ഉപമിച്ചിരിക്കുന്നത്. ഏതെങ്കിലും പദവിക്ക് ആഗ്രഹിക്കുന്നയാളല്ല രാംദേവെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. പദവികളോട് യാതൊരു ആര്‍ത്തിയുമില്ലാത്ത രാംദേവ് വ്യവസ്ഥിതിയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി രാംദേവ് സംഘടിപ്പിച്ച സങ്കല്‍പ്പൂര്‍ത്തി മഹോത്സവില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ജെയ്റ്റ് ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.ബിജെപി നേതാക്കളായ രാജ്‌നാഥ് സിംഗും മറ്റു നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ യുപിഎ സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ നിന്നും പുറത്തു പോകാതെ ഹരിദ്വാറിലുള്ള തന്റെ പതാഞ്ചലി ആശ്രമത്തിലേക്ക് പോകില്ലെന്ന് രാംദേവ് പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News