Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീററ്റ്: എല്ലാ ഹിന്ദു സ്ത്രീകളും കുറഞ്ഞത് നാലു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന് ബി.ജെ.പി എം.പിയുടെ പ്രസ്ഥാവന വിവാദത്തിൽ. ബി ജെ പി എം പിയായ സാക്ഷിമഹാരാജാണ് പുതിയ വിവാദ പ്രസ്തവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മതത്തെ സംരക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്കെങ്കിലും ജന്‍മം നല്‍കണമെന്ന സാക്ഷിയുടെ ഉപദേശമാണ് വിവാദമായിരിക്കുന്നത്. നാല് ഭാര്യമാരും 40 കുട്ടികളും എന്നത് നടപ്പിലാക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെങ്കിലും ഒരു ഹിന്ദു സ്ത്രീ നാല് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നത് ഹിന്ദു മതത്തിന്റെ സംരക്ഷണത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മീററ്റില്‍നടന്ന സന്ദ് സമാഗമ മഹോല്‍സവത്തിലായിരുന്നു ബി ജെ പി എം പിയുടെ പ്രസ്ഥാവന.മഹാത്മാ ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‍സെയെ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ച് വിവാദം സൃഷ്ടിച്ച വ്യക്തിയാണ് സാക്ഷി മഹാരാജ്. അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകാമെങ്കിലും ഗോഡ്‍സെ ദേശവിരുദ്ധനല്ലെന്നും ദേശസ്നേഹിയാണെന്നുമുള്ള പ്രസ്താവ വിവാദമായതോടെ ക്ഷമാപണം പറഞ്ഞ് തടിതപ്പുകയായിരുന്നു ഇദ്ദേഹം.
–
Leave a Reply