Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോൾ ഝാർഖണ്ഡിൽ ബി.ജെ.പി മുന്നിട്ട് നിൽക്കുന്നു.കേവല ഭൂരിപക്ഷമായ 41 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. സംസ്ഥാനത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി മുന്നേറ്റം നടത്തുന്നത്. പ്രാദേശിക പാര്‍ട്ടിയായ ജെ.എം.എം, ജെ.വി.എമ്മുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കോണ്‍ഗ്രസ് ലീഡ് നിലയില്‍ വളരെ പിന്നിലാണ്.ജമ്മുകാശ്മീരിൽ പി.ഡി.പി 32 സീറ്റിലും ബി.ജെ.പി 25 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. നാഷണൽ കോൺഫറൻസ് 16 സീറ്റിലും കോൺഗ്രസ് നാല് സീറ്റിലുമാണ് മുന്നിട്ടു നിൽക്കുന്നത്.അഞ്ചു ഘട്ടങ്ങളിലായാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടന്നത്. എക്‌സിറ്റ് പോൾ ഫലപ്രകാരം ഝാർഖണ്ഡിൽ ബി.ജെ.പിയും ജമ്മു കാശ്മീരിൽ തൂക്കുസഭയുമാണെന്നാണ് പ്രവചനം. കശ്മീരിൽ 87 ഉം ഝാർഖണ്ഡിൽ 81 സീറ്റുകളുമാണുള്ളത്. തീവ്രവാദി മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും ഇരുസംസ്ഥാനങ്ങളിലും ഉയർന്ന പോളിങാണു രേഖപ്പെടുത്തിയത്.
Leave a Reply