Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 27ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താൽ. കെ.എം.മാണിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ രാജിവെച്ച് ഇടക്കാല തിരഞ്ഞെടുപ്പിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി ഉന്നതല നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനുവരി 24ന് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തും. പ്രതിഷേധങ്ങളുടെ ഭാഗമായി 23, 24 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തും. ബാര്‍ കോഴ വിഷയത്തില്‍ കൂടുതല്‍ പ്രക്ഷോപ പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Leave a Reply