Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കരുനാഗപള്ളി : ബാധയൊഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവത്തിൽ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടെ യുവതി ചവിട്ടേറ്റ് മരിച്ചത്. തഴവ സ്വദേശി ഹസീന(26)യാണ് മരിച്ചത്. ജിന്ന്ബാധ ഒഴിപ്പിക്കാനായി പിതാവ് ഹസീനയെ മന്ത്രവാദിയെ ഏല്‍പ്പിക്കുകയായിരുന്നു. ബാധയൊഴിപ്പിക്കുന്നതിനിടെ ചവിട്ടേറ്റ് ഹസീനയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. തുടര്‍ന്ന് വയറിനുള്ളില്‍ രക്തം കട്ടപ്പിടിച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ മന്ത്രവാദിയായ സിറാജുദ്ദീന്‍ ഒളിവില്‍ പോയി. സംഭവത്തില്‍ പിതാവിനേയും മന്ത്രവാദിയുടെ സഹായിയേയും പോലീസ് പിടികൂടിയിരുന്നു.
Leave a Reply