Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:55 pm

Menu

Published on October 29, 2014 at 10:25 am

കള്ളപ്പണം:മുഴുവൻ നിക്ഷേപകരുടെയും പേരുകൾ ഇന്ന് വെളിപ്പെടുത്തും

black-money-centre-discloses-more-names

ന്യൂഡല്‍ഹി:  വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള അറുന്നൂറിലധികം പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.കള്ളപ്പണക്കാരെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ പേരുകളും കൈമാറണമെന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് പേരുകള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്.പേരുകള്‍ വെളിപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുകയാണോയെന്ന ചോദ്യത്തോടെ ആഞ്ഞടിച്ച സുപ്രിം കോടതി, തുടര്‍ന്ന് നല്‍കിയ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് കൈയിലുള്ള മുഴുവന്‍ പേരുകളും കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്.  സ്വിറ്റ്‌സർലൻഡ്, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ലഭിച്ച കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിൽ 800ഓളം പേരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ പട്ടിക മുദ്ര വച്ച കവറിൽ രാവിലെ 10.30-നാണ് കോടതിയിൽ കൈമാറുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News