Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:28 pm

Menu

Published on May 21, 2013 at 4:34 pm

ഒത്തുകളിച്ച കാശുകൊണ്ട് കാമുകിക്ക് ഒരു ബ്ലാക്ക്‌ബെറി ഫോണ്‍

blackberry-phone-for-lover-using-black-money

ഒത്തുകളിയില്‍ നിന്നു ലഭിച്ച കാശ് കൊണ്ട് ശ്രീശാന്ത് കാമുകിക്ക് 45,000 രൂപ വില വരുന്ന ബ്ലാക്ക്‌ബെറി ഫോണ്‍ വാങ്ങിക്കൊടുത്തുവെന്നും  മെയ് 15ലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുന്‍പ് ഒരൊറ്റ ദിവസം തന്നെ ശ്രീശാന്ത് 1.95 ലക്ഷം രൂപയ്ക്ക് വസ്ത്രം വാങ്ങിയെന്നും ഇതിനായി കാശാണ് നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീശാന്തിനെതിരെ പോലീസ് ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു. ഐ.പി.സി. 409 പ്രകാരം ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ പരാതിപ്രകാരമാണ് ഐ.പി.സി 409 പ്രകാരം പോലീസ് കേസെടുത്തത്.

ശ്രീശാന്ത്, അജിത് ചാണ്ഡില, അങ്കിത് ചവാന്‍ എന്നീ കളിക്കാരുടെയും മറ്റ് എട്ട് പ്രതികളുടെയും കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേയ്ക്ക് കൂടി നീട്ടിക്കൊണ്ട് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News