Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊച്ചിയില്‍ ഒളികാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ വഴി പണം തട്ടിയ കേസിലെ പ്രതിയെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പിടികൂടി . ചേര്‍ത്തല സ്വദേശി ജയചന്ദ്രനാണ് എം.എല്‍.എ ഹോസ്റ്റലിന് സമീപത്ത് നിന്നും പിടിയിലായത്. പ്രതി മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭസംഘത്തിന് രാഷ്ട്രീയനേതാക്കളെയും ഉന്നതരെയും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായകകണ്ണിയായ ജയചന്ദ്രനെ ആഴ്ചകളായി പൊലീസ് തിരയുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി എം.എല്‍.എ ഹോസ്റ്റലിന്റെ ടവര്‍ പരിധിക്കുളളിലുണ്ടെന്ന് കണ്ടെത്തി. മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്കിലെ നാല്‍പത്തിയേഴാം നമ്പര്‍ മുറിയിലായിരുന്നു പ്രതിയുടെ ഒളിവുജീവിതം.വ്യാഴാഴ്ചയാണ് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം ജയചന്ദ്രനെ അറസ്റ്റ് ചെയ്തത്. അതേ സമയം താന്‍ ജയചന്ദ്രന് മുറി അനുവദിക്കാന്‍ ഇടപെട്ടിട്ടില്ലെന്നും കൊട്ടാരക്കര സ്വദേശി സുനിലിനാണ് മുറി തരപ്പെടുത്തി നല്‍കിയതെന്ന് ശരത്ചന്ദ്രപ്രസാദ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി ബിന്ധ്യാ തോമസിന്റെ അയല്‍വാസിയാണ് ജയചന്ദ്രന്‍. കേസില്‍ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ആദ്യം അറസ്റ്റിലായ ബിന്ധ്യാ തോമസ് (സൂര്യ 32), ചിലവന്നൂര്‍ ഗാലക്‌സി വിന്‍സ്റ്റന്‍ ഫഌറ്റില്‍ താമസിക്കുന്ന ആലപ്പുഴക്കാരി റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശേരിയില്‍ സനിലന്‍ (43), തെക്കന്‍ പറവൂര്‍ തോമസ് ജേക്കബ് (പ്രജീഷ് 35) എന്നിവര്‍ ജാമ്യത്തിലാണ്. പൊതുപ്രവര്‍ത്തകനായ ഷാജിയേയും ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സണ്‍ഗ്ലാസ് ഒട്ടിച്ച കണ്ണാടിക്കു മറവില്‍ ഒളികാമറ വച്ചാണ് കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. അത് കംപ്യൂട്ടര്‍ ഡിസ്‌ക്കിലേക്കു മാറ്റി ഡിവിഡിയാക്കി ഇരകളെ ഭീഷണിപ്പെടുത്തി വന്‍ തുക കൈപ്പറ്റുകയായിരുന്നു തന്ത്രം. പണം നല്‍കിയില്ലെങ്കില്‍ സ്ത്രീപീഡനത്തിനു കേസു കൊടുക്കുകയും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്യും. പല പ്രമുഖരും ഇവരുടെ ഭീഷണിയില്‍ പെട്ടിരുന്നു.
Leave a Reply