Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:59 am

Menu

Published on January 24, 2018 at 2:51 pm

ബ്ലാക്ക്മാനുണ്ടെന്ന പ്രചാരണം വ്യാപകം; ആശങ്ക വേണ്ടെന്ന് പൊലീസ്

blackman-issue-in-thrissur

തൃശൂര്‍: വരന്തരപ്പിള്ളി, പുതുക്കാട് സ്റ്റേഷന്‍ പരിധികളില്‍ ബ്ലാക്ക്മാന്റെ സാന്നിധ്യമുണ്ടെന്ന പ്രചാരണം വ്യാപകം. ഒരുമാസം മുന്‍പ് വരന്തരപ്പിള്ളി വടക്കുമുറിയില്‍ നിന്നാണ് ബ്ലാക്ക്മാന്‍ പ്രചാരണം ആരംഭിച്ചത്.

ആറടിയിലേറെ ഉയരവും കറുത്ത വസ്ത്രങ്ങളുമായി ബ്ലാക്ക്മാന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്നതും മതിലുകള്‍ അനായാസം ചാടിക്കടന്നു പോകുന്നതും കണ്ടെന്ന കഥകള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ സാമൂഹികവിരുദ്ധരും ലഹരിവില്‍പന സംഘങ്ങളുമാണെന്നാണ് പൊലീസിന്റെ നിഗമനം.

രാത്രികാലത്ത് പ്രദേശത്തെ പലവീടുകളിലും തട്ടുകയും ബഹളംവെച്ചതായും വരച്ചിടുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. വിവിധഭാഗങ്ങളില്‍ നിന്ന് വിളികള്‍ വന്നതിനെതുടര്‍ന്ന് പൊലീസും പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

വരന്തരപ്പിള്ളി പഞ്ചായത്തിലെ വടക്കുമുറി, പള്ളിക്കുന്ന്, വേപ്പൂര്‍, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലും പുതുക്കാട് കണ്ണമ്പത്തൂരും തൃക്കൂര്‍ കല്ലൂരിലും ബ്ലാക്ക്മാനെ കണ്ടുവെന്ന അഭ്യൂഹത്തെതുടര്‍ന്ന് നാട്ടുകാര്‍ ഉറക്കമിളച്ച് കാവലിരുന്നിരുന്നു.

ഇതിനിടെ വടക്കുമുറിയില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിയ യുവാവിനെ ബ്ലാക്ക്മാനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ യുവാവ് പരാതി നല്‍കാതിരുന്നതിനാല്‍ പൊലീസ് കേസെടുത്തില്ല.

ഇവിടങ്ങളില്‍ അപരിചതരെ വഴിയില്‍ കണ്ടാല്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യലും പതിവാണ്. തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹികവിരുദ്ധരും ലഹരിവില്‍പന സംഘങ്ങളും കണ്ടെത്തിയിരിക്കുന്ന മറയാണ് ബ്ലാക്ക്മാനെന്നാണ് പൊലീസിന്റെ വിശദീകരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News