Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തില്‍ പൊട്ടിത്തെറി.ആറു പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ നാഗര്‍കോവില്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടംകുളം ആണവനിലയത്തിലെ ബോയ്‌ലര്‍ പ്ലാന്റിലെ പൈപ്പില്‍ ഉണ്ടായിരുന്ന ചെറിയ ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൈപ്പില്‍ നിന്നും ചൂടുവെള്ളം തെറിച്ചാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. അറ്റകുറ്റപ്പണികള്‍ക്കിടെയുണ്ടായ ചെറിയ പിഴവു മാത്രമാണിതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞാഴ്ചയാണ് കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്.
Leave a Reply