Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:00 am

Menu

Published on September 30, 2013 at 3:13 pm

ഇറാഖില്‍ വീണ്ടും സ്ഫോടനം ; 34 മരണം

blast-kills

ബഗ്ദാദ്: ഒമ്പതോളം കാറുകള്‍ പൊട്ടിത്തെറിച്ച്ബഗ്ദാദിലെ ശിയാ ഭൂരിപക്ഷ മഖലയില്‍ 34 പേര്‍ കൊല്ലപ്പെട്ടു. 156 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇറാഖില്‍ നടന്നുവരുന്ന സ്ഫോടന പരമ്പകളില്‍ ഏറ്റവും പുതിയതാണ് ഇത്.
ജനത്തിരക്കേറിയ എട്ട് വിവിധ ഇടങ്ങളില്‍ ആണ് ബോബുകള്‍ പൊട്ടിത്തറിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ട് സൈനികരും ഉള്‍പെടും. ഇതിനു തൊട്ടുടന്‍ ന്യൂ ബഗ്ദാദ്, ഹബീബിയ, സാബാ അല്‍ ബോര്‍,കാസിമിയ എന്നിവിടങ്ങളില്‍ സ്ഫോടനം നടന്നു.
പള്ളികള്‍,കഫേകള്‍,ചന്തകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അക്രമികള്‍ സ്ഫോടനം നടത്തിവരുന്നത്. ഒടുവിലത്തെ ആക്രമണത്തിന്‍്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 47 പേരുടെ മരണത്തിന് ഇടയാക്കി ഞായറാഴ്ച നടന്ന സ്ഫോടനത്തിനു തൊട്ടുടന്‍ ആണ് പുതിയ ആക്രമണം.
വെള്ളിയാഴ്ച രണ്ട് സുന്നി പള്ളിക്കടുത്ത് സ്ഫോടനം നടന്നിരുന്നു. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. യു.എന്‍ കണക്കനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ബോംബ് സ്ഫോടനങ്ങളില്‍ 800 ഇറാഖികള്‍ ആണ് കൊല്ലപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News