Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:27 pm

Menu

Published on May 12, 2015 at 9:44 am

കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം; 25 പേര്‍ക്ക് പരിക്ക്

blast-on-local-train-in-kolkata-25-injured

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സേല്‍ഡാഹ്-കൃഷ്ണനഗര്‍ ലോക്കല്‍ ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്.ഇന്ന് പുലർച്ചെ 3.50 നായിരുന്നു സ്ഫോടനം. ട്രെയിന്‍ തിതാഗ്രഹിലെത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ട്രെയിനിന്റെ അഞ്ചാമത്തെ ബോഗിയിലാണ് സ്‌ഫോടനം നടന്നത്. കൊല്‍ക്കത്തയില്‍ നിന്ന്‌ 30 കി.മീ. അകലെയാണ്‌ തിതാഗഡ്‌.ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്‌ കൈയില്‍ കരുതിയിരുന്ന നാടന്‍ ബോംബുകള്‍ എറിയുകയായിരുന്നുവെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍.സ്‌ഫോടനത്തെ തുടര്‍ന്ന്‌ സീല്‍ദ-ബാരക്ക്‌പൂര്‍ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News