Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:44 am

Menu

Published on April 25, 2013 at 4:27 am

ബ്ളെസിയുടെ ‘കളിമണ്ണി’ല്‍ സുനില്‍ ഷെട്ടിയും

blessy-kalimannu

ബ്ളെസിയുടെ പുതിയ ചിത്രം ‘കളിമണ്ണി’ല്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടി അതിഥി വേഷത്തില്‍. ശ്വേതാ മേനോന്‍്റെ പ്രസവം ചിത്രീകരിച്ച് വിവാദമായ കളിമണ്ണില്‍ സംവിധായകന്‍ പ്രിയദര്‍ശനും ആദ്യമായി അഭിനയിക്കുന്നുണ്ട്.
സുനില്‍ ഷെട്ടി അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം മേയില്‍ കേരളത്തില്‍ നടക്കും. അദ്ദേഹം ഇതിനുമുമ്പ് പ്രിയദര്‍ശന്‍്റെ ‘കാക്കകുയിലി’ല്‍ അതിഥി വേഷത്തിലത്തെിയിരുന്നു.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്‍്റെ കഥയാണ് ‘കളിമണ്ണ്’ പറയുന്നത്. ഇതിന്‍്റെ ഭാഗമായാണ് ശ്വേതാമേനോന്‍്റെ പ്രസവം മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചത്. ഇതിനെതിരെ വന്‍ പ്രതിഷേധം സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News