Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 2, 2023 6:47 am

Menu

Published on June 9, 2013 at 1:46 pm

അന്ധയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു.

blind-girl-murdered-after-rape

അന്ധയായ 14 വയസുള്ള പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനുശേഷം ഗൂഹ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് അടിച്ചുകയറ്റി കൊന്നു. പ്രതിയായ ബന്‍മാലി ബാരിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ടാക്‌സി ഡ്രൈവറാണ്. പെണ്‍കുട്ടിയെ മുന്‍ പരിചയമുണ്ടായിരുന്ന ഇയാള്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ലൈംഗികബന്ധത്തിനുള്ള ഇയാളുടെ ശ്രമത്തിനെതിരേ കുട്ടി ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയതും വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ചിന്തയുമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി പെണ്‍കുട്ടി ഏറെ ബഹളം വെച്ചെങ്കിലും ആളൊഴിഞ്ഞ പ്രദേശമായിരുന്നതിനാല്‍ ആരും രക്ഷയ്‌ക്കെത്തിയില്ല. ഗൂഹ്യഭാഗത്ത് നിരവധി തവണ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി മരണം ഉറപ്പാക്കുകയായിരുന്നു. പുരി-കൊണാര്‍ക്ക് മറൈന്‍ ഡ്രൈവിലുള്ള കാട്ടില്‍ നി്ന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News