Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:10 am

Menu

Published on April 9, 2014 at 1:41 pm

വിഷുവിന് ‘രക്ത ചന്ദ്രന്‍’-ആശങ്കയോടെ വിശ്വാസികള്‍..!!

blood-moon-to-appear-at-april-15

വാഷിംഗ്ടണ്‍ : ഈ വരുന്ന വിഷുവിന് ചന്ദ്രന്‍  രക്തനിറമണിയും.ചക്രവാള സീമയില്‍ സൗരയൂഥത്തിന്റെ നാഥന്‍ മറയുമ്പോള്‍ ആകാശച്ചെരുവിലൂടെ ഉദിച്ചുയരുന്ന പൂര്‍ണ ചന്ദ്രന്‍ രക്തവര്‍ണം അണിയുന്ന പ്രതിഭാസത്തിനു ലോകം സാക്ഷിയാകും.നാശത്തിന്റേതെന്ന് പറയപ്പെടുന്ന രക്ത ചന്ദ്രന്‍ വരുന്നതില്‍ ഒരു വിഭാഗം വിശ്വാസികള്‍ ആശങ്കയിലാണ്.  നാല് സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ അടങ്ങുന്ന ചതുര്‍ഗ്രഹണം ( Lunar Tetrad) എന്ന പ്രതിഭാസവും ഈ നൂറ്റാണ്ടില്‍ എട്ടുതവണ സംഭവിക്കുമെന്ന് ജ്യോതിശാസ്ത്രഞ്ജര്‍ പ്രവചിക്കുന്നു. ആദ്യ രക്ത ചന്ദ്ര പ്രതിഭാസം ഏപ്രില്‍ 14, 15 തിയതികളില്‍ ദൃശ്യമാകുമെന്നാണ് കണക്കാക്കുന്നത്. ഓരോ ആറു പൂര്‍ണചന്ദ്രനെ പിന്തുടര്‍ന്നുണ്ടാകുന്ന നാല് രക്തചന്ദ്ര ഗ്രഹണങ്ങളില്‍ ആദ്യത്തേത് ഏപ്രില്‍ 14 നും രണ്ടാമത്തേത് ഒക്ടോബറിലും, മൂന്നാമത്തേത് അടുത്തവര്‍ഷം ഏപ്രിലിലും അവസാനത്തേത് അടുത്തവര്‍ഷം സെപ്റ്റംബര്‍ 28 നും നടക്കും. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടുന്‌പോള്‍ അല്ലെങ്കില്‍ മാര്‍ഗഭ്രംശം സംഭവിച്ച് ചന്ദ്രനില്‍ പതിക്കുന്‌പോഴാണ് ചന്ദ്രന്‍ ചുവപ്പായി കാണുന്നത്. സമ്പൂര്‍ണ ഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവപ്പണിയുന്നത്‌ ദുരന്ത സൂചനയാണെന്ന്‌ ക്രൈസ്‌തവ മത വിശ്വാസികള്‍ പറയുന്നത്.ബൈബിളിലെ വചനങ്ങളില്‍ ഇതിന്റെ സൂചനയുണ്ടെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.പ്രകൃതി ദുരന്തങ്ങളുടെ മുന്നോടിയാണിതെന്ന്‌ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച്‌ ഇവര്‍ സമര്‍ത്ഥിക്കുന്നു. ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ പ്രസിദ്ധീകരിച്ച ദി ഹോളി ബൈബിള്‍ – കിംഗ്‌ ജെയിംസിന്റെ വ്യാഖാനം -എ്‌ന്ന ഗ്രന്ഥത്തിലെ പ്രവചനം ഇങ്ങിനെ:ദൈവത്തിന്റെ മഹത്തായതും ഭയാനകവുമായ ദിവസം വരുന്നതിനുമുന്പ് സൂര്യന്‍ ഇരുണ്ടുതുടങ്ങും, ചന്ദ്രന്‍ ചോരയുടെ നിറമണിയും. ജൂതകലണ്ടറിലെ രണ്ട് പ്രധാന ദിനങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും അശുഭമാണെന്നാണ് ഇവരുടെ പക്ഷം.  ഈ ദിനങ്ങളില്‍ വന്‍പ്രകൃതിക്ഷോഭമുണ്ടാകുന്നത് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളും ബൈബിളിലുണ്ട്.എന്നാല്‍, ചന്ദ്രഗ്രഹണം ജ്യോതിശാസ്‌ത്ര പ്രതിഭാസമാണെന്നും സൂര്യനും ചന്ദ്രനുമിടയ്‌ക്ക്‌ ഭൂമി എത്തുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ്‌ ചന്ദ്രഗ്രഹണമെന്നു പറയപ്പെടുന്നതെന്നും ഈ സമയത്ത്‌ സൂര്യ രശ്‌മികള്‍ മാര്‍ഗഭ്രശം സംഭവിച്ച്‌ ചന്ദ്രനില്‍ പതിക്കുന്നതിനാലാണ്‌ ചുവന്ന ചന്ദ്രനായി കാണുന്നതെന്നും ശാസത്രലോകം സമര്‍ത്ഥിക്കുന്നു, സാധാരണ വെള്ളി നിറത്തിലായി കാണപ്പെടുന്ന ചന്ദ്രന്‍ ചുവന്നു കാണപ്പെടുന്നത്‌ മുന്‍ കാലങ്ങളില്‍ ജനങ്ങളില്‍ ഭയം ജനിപ്പിച്ചിരുന്നുവെന്നും എന്നല്‍, ആധുനിക ലോകത്ത്‌ ഇത്തരം വിശ്വാസങ്ങള്‍ക്ക്‌ പ്രസക്തി ഇല്ലെന്നുമാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News