Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:29 pm

Menu

Published on March 25, 2014 at 5:29 pm

18 കാരി ബാത്ത്‌റൂമില്‍ പോയി തിരിച്ചു വന്നത് കൈയ്യില്‍ കുഞ്ഞുമായി;താന്‍ ഗര്‍ഭിണിയായിരുന്നുവെന്നറിഞ്ഞ് അന്തം വിട്ട് പെണ്‍കുട്ടി;ദിവ്യഗര്‍ഭത്തെപ്പറ്റി ഞെട്ടലോടെ ഡോക്ടർമാർ

blurton-teenager-had-no-idea-she-was-pregnant-before-giving-birth

18 കാരി ബാത്ത്‌റൂമില്‍ പോയി തിരിച്ചു വന്നത് കൈയ്യില്‍ കുഞ്ഞുമായി. ജെസിക്ക എലോവ്‌സ്‌കി എന്ന പെണ്‍കുട്ടിയാണ്  ബാത്ത് റൂമില്‍ പോയ സമയം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് .ലണ്ടനിലാണ്  സംഭവം നടന്നത്.കഠിനമായ നടുവേദനയും കാല്‍മുട്ടുവേദനയും മൂലം ആറു മാസം മുമ്പ് കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായപ്പോള്‍ പോലും താന്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞിരുന്നില്ലെന്ന് ജെസിക്ക പറയുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു മുറിവുമൂലം എനിക്ക് സഹിക്കാനാവാത്ത നടുവുവേദയും മുട്ടുവേദനയും ഉണ്ടായിരുന്നുവെന്നും ഇതിന് ഡോക്ടര്‍മര്‍ പറഞ്ഞതനുസരിച്ച് കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി മൂന്നു മാസങ്ങള്‍ക്കു ശേഷം കുഞ്ഞിന് ജന്മം നല്‍കുന്നതു വരെ വേദനയ്ക്ക് ശമനം ഉണ്ടായില്ലെന്നും ജെസിക്ക പറയുന്നു. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ ഉടനെ തന്നെ തന്റെ നടുവുവേദയ്ക്കും മുട്ടുവേദനയ്ക്കും അറുതിയായെന്നും ജെസിക്ക. ശരീരത്തിന് ഒട്ടിപിടിച്ചു നില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിവാഹ പാര്‍ട്ടിക്കും മറ്റും പോയിരുന്നിട്ടും ഗര്‍ഭിണിയാണെന്നതിന്റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ആരും അങ്ങനൊരു സംശയം പ്രകടിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും ജെസിക്ക പറഞ്ഞു. ചൈല്‍ഡ് കെയര്‍ പ്രഗ്‌നനന്‍സി കോഴ്‌സിന് പഠിക്കുന്ന തനിക്ക് താന്‍ ഗര്‍ഭിണിയാണെന്ന് അറിയാതിരുന്നതില്‍ അത്ഭുതം തോന്നുന്നതായും ജെസിക്ക പറയുന്നു. പുറംവേദന കഠിനമായതിനെ തുടര്‍ന്ന് കോളജില്‍ പോകാതിരുന്ന ദിവസം നിരവധി തവണ ബാത്ത്‌റൂമില്‍ പോയതായും വേദന സഹിക്കാതെ വന്നപ്പോള്‍ അമ്മയ്ക്ക് സംശയം തോന്നുകയും അമ്മയുടെ സാന്നിധ്യത്തില്‍ ഞാനവന് ജന്മം നല്‍കിയതായും ജെസിക്ക പറയുന്നു.കഴിഞ്ഞ ഫെബ്രുവരി ഏഴിന് കുഞ്ഞിന് ജന്മം നല്‍കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News