Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തകരുകയായിരുന്നു. സമീപമുണ്ടായിരുന്നു ഡോണ്‍ എന്ന മത്സ്യ ബന്ധന ബോട്ടിലുണ്ടായിരുന്നവരാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്.
ബോട്ട് പൂര്‍ണമായും തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരും ചാടി രക്ഷപ്പെടുകയായിരുന്നു. തീരത്ത് കടല്‍ ശാന്തമാണെങ്കിലും ഉള്‍ക്കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണെന്ന് കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ ചികിത്സയിലുള്ള രക്ഷപെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
Leave a Reply