Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : ഓപറേഷൻ കുബേരയുടെ പേരിൽ ബോബി ചെമ്മണ്ണൂരിനെതിരെ വാർത്ത കെട്ടിച്ചമച്ചതിന് ഓണ്‍ലൈൻ പത്രമായ ‘മറുനാടൻ മലയാളി’ക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു. 10 കോടി രൂപയ്ക്കാണ് കേസ് ഫയൽ ചെയ്തത്.
തന്നെയും തന്റെ സ്ഥാപനത്തെയും വികാരബുദ്ധിയോടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ബോബി ചെമ്മണ്ണൂർ പരാതിപെട്ടത്.
കുറച്ചു നാൾ മുൻപ് മറുനാടൻ മലയാളിയുടെ അതികൃതർ അവരുടെ അവാർഡ് ദാന ചടങ്ങിനു പങ്കെടുക്കാൻ ബോബി ചെമ്മണ്ണൂരിനെ ലണ്ടനിലേക്ക് ക്ഷണിച്ചിരുന്നു. അതോടൊപ്പം 5 ലക്ഷം രൂപയുടെ പരസ്യം കൂടി അവർ ആവശ്യപ്പെട്ടിരുന്നു. അതിൽ താല്പര്യമില്ലാഞ്ഞതിനാൽ താൻ അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ച് യാത്ര ഒഴുവാക്കുകയായിരുന്നു എന്ന് ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി.
അതിനു ശേഷമാണ് ചെമ്മണ്ണൂർ ഓഫീസിൽ റെയ്ഡ് ഉണ്ടായത്. അന്ന് നടന്ന റെയ്ഡിൽ അനധികൃതമായി ഒന്നും തന്നെ കണ്ടെത്തിയില്ല എന്ന് വ്യക്തമായിരുന്നു. എന്നിട്ട് പോലും വാർത്തയ്ക്ക് അമിത പ്രാധാന്യം നൽകി ഓണ്‍ലൈൻ പത്രമായ ‘മറുനാടൻ മലയാളി’ പ്രചരിപ്പിച്ചിരുന്നതായും, അതിനു പുറമേ അവ വളച്ചൊടിക്കാൻ ഉള്ള ശ്രമം കൂടി അന്ന് അവർ നടത്തിയിരുന്നതായും ബോബി ചെമ്മണ്ണൂർ അഭിപ്രായപ്പെട്ടു. പിന്നീടു പോലീസ് റിപ്പോർട്ടിന്റെ കോപ്പിയും മറ്റു വിവരങ്ങളും ‘മറുനാടൻ മലയാളി’ അടക്കമുള്ള എല്ലാ പത്രങ്ങൾക്കും നൽകിയതായി ചെമ്മണ്ണൂർ അധികൃതർ അറിയിച്ചു. എന്നിട്ട് പോലും ഈ ഓണ്‍ലൈൻ പത്രം മാത്രം യാഥാർത്ഥ്യത്തെ പൂഴ്ത്തി വെച്ച് അവരുടെ വക ‘കെട്ടി ചമച്ച വാർത്ത’ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത് എന്നാണു ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തിയത്. ഇതിനെതിരെയാണ് അദ്ദേഹം 10കോടിയുടെ മാനനഷ്ട കേസുമായി രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply