Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴി ലോകത്തിന് മാതൃകയും ‘ രക്തം നൽകൂ ജീവൻ രക്ഷിക്കൂ ‘ എന്ന സന്ദേശവുമായി 812 കിലോമീറ്റർ ഓടി യുനീക് വേൾഡ് റെക്കോർഡ് ജേതാവാകുകയും ചെയ്ത ബോബി ചെമ്മണൂരിനെ വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയും ഫുഡ് ബോൾ ഇതിഹാസം മറഡോണയും ചേർന്ന് ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി. മദര്‍ തെരേസ അവാര്‍ഡ്, യൂണിവേഴ്‌സല്‍ പീസ് അംബാസഡര്‍, ഫിലാന്‍ത്രോപിസ്റ്റ് അവാര്‍ഡ്, ഇന്തോ ബ്രീട്ടീഷ് അവാര്‍ഡ് എന്നിങ്ങനെ 117 അവാർഡുകൾക്ക് അർഹനായ ബോബി ചെമ്മണൂരിൻറെ സാമൂഹ്യസേവനങ്ങൾക്ക് കിട്ടിയ ഡോക്ടറേറ്റ് അദ്ദേഹത്തെ കൂടുതല്‍ കര്‍മനിരതനാക്കും എന്ന് കരുതുന്നതായ് ചടങ്ങിൽവെച്ച് മറഡോണ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരാന്‍ ബോബി ചെമ്മണൂരിൻറെ പ്രവർത്തനങ്ങൾ എനിക്കും ഊര്‍ജ്ജം പകർന്നതായും അദ്ദേഹം പറഞ്ഞു.
Leave a Reply