Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:35 am

Menu

Published on May 26, 2013 at 5:43 am

ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പട്ടേലിന്‍റെ മൃതദേഹം കണ്ടെത്തി

body-og-nanda-kumar-pattel-found

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദ്കുമാര്‍ പട്ടേലിന്‍റെ യും മകന്‍റെ യും മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രതിപക്ഷ നേതാവും മുന്‍മന്ത്രിയുമായ മഹേന്ദ്രകര്‍മ, മുന്‍ എം.പി. ഗോപാല്‍മാധവന്‍, മുന്‍ എം.എല്‍.എ. ഉദയ മുദലിയാര്‍ എന്നിവര്‍ ആക്രമണത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ല ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് ഉള്ളത്. ശുക്ലയുടെ ദേഹത്ത് മൂന്ന് വെടിയുണ്ടകള്‍ തറച്ചിരുന്നു.ശുക്ലയുടെ വയറിനാണ് വെടിയേറ്റതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ.യും പ്രമുഖ ഗോത്രവര്‍ഗ നേതാവുമായ ഫുലോദേവി നേതമും പരിക്കേറ്റവരില്‍ പെടുന്നു.

ഛത്തീസ്ഗഢിനെയും തൊട്ടടുത്ത സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ഭദ്രാചലം ജില്ലയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 202-ന് സമീപമുള്ള കൊടുംകാട്ടിലായിരുന്നു ആക്രമണം. ഇവിടെ നിന്നു തന്നെ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News