Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയ്ക്ക് ആദ്യ ജയം. ഇക്വഡോറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബൊളീവിയ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടിയ ശേഷമാണ് ബൊളീവിയ രണ്ട് ഗോളുകള്‍ വഴങ്ങിയത്. 1997ന് ശേഷം ബൊളീവിയയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ബൊളീവിയ ഇന്നത്തെ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമത്തെത്തി. ഇതോടെ ബൊളീവിയ ക്വാര്‍ട്ടര്‍ പ്രവേശന സാധ്യത സജീവമാക്കി. കളിച്ച മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇക്വഡോര്‍ അവസാന സ്ഥാനത്താണ്. ബൊളീവിയ തങ്ങളുടെ അടുത്ത മത്സരത്തില്‍ 20ന് ചിലിയെയാണ് എതിരിടുന്നത്.അഞ്ചാം മിനിറ്റില്‍ റൊണാള്‍ഡ് റാഡല്‍സിയാണ് ബൊളീവിയയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 18ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സ്‌മെര്‍ട്ബര്‍ഗ് ബൊളീവിയയുടെ ലീഡ് ഉയര്‍ത്തി. തുടര്‍ന്ന് ഇടവേളയ്ക്ക് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മെറെനൊ പെനാല്‍റ്റിയിലൂടെ ബൊളീവിയയുടെ ഗോള്‍പ്പട്ടിക തികച്ചു. പെനാല്‍റ്റി ബോക്‌സില്‍ ഡാമിയന്‍ ലിസിയയെ ഫ്രിക്‌സണ്‍ എറോസൊ ഫൗള്‍ ചെയ്തതാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്.
Leave a Reply