Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:01 am

Menu

Published on May 22, 2013 at 4:09 am

നടന്‍ വിന്ദു ധാരാസിങ് വാതുവെപ്പ് കേസിൽ അറസ്റ്റില്‍

boliwood-actor-vindhu-dharasingh-is-in-police-catody

ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനും മുന്‍ ഗുസ്തിതാരം ധാരാസിങ്ങിന്‍റെ മകനുമായ വിന്ദു ധാരാസിങ്ങിനെ മുംബൈ പൊലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തു.ഐ.പി.എല്ലില്‍ വാതുവെപ്പ് തടയുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) പൂര്‍ണപരാജയമാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഐ.പി.എല്‍. താരങ്ങളും ക്രിക്കറ്റ് വാതുവെപ്പുകാരുമായി അടുത്തബന്ധം പുലര്‍ത്തിവന്നിരുന്നയാളാണ് ചൊവ്വാഴ്ച മുംബൈയില്‍ അറസ്റ്റിലായ വിന്ദു ധാരാസിങ്. ഇദ്ദേഹം ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇപ്പോള്‍ നടന്നുവരുന്ന മിക്ക ഐ.പി.എല്‍. മത്സരങ്ങളും കാണാന്‍ സ്റ്റേഡിയങ്ങളിലെത്തിയിരുന്ന വിന്ദു മത്സരശേഷമുള്ള ക്രിക്കറ്റ് താരങ്ങളുടെ വിരുന്നിലും പങ്കെടുക്കാറുണ്ടായിരുന്നു.
മുംബൈ പോലീസ് നേരത്തേ അറസ്റ്റുചെയ്ത ക്രിക്കറ്റ് വാതുവെപ്പുകാരന്‍ രമേശ് വ്യാസിനെ ചോദ്യം ചെയ്തപ്പോഴാണ് വിന്ദുവിന് ഇവരുമായുള്ള ബന്ധം പുറത്തുവന്നത്. രമേശ് വ്യാസ് വിന്ദുവുമായി നിരന്തരം ബന്ധപ്പെടുന്ന വ്യക്തിയായിരുന്നു എന്ന് അയാളുടെ ഫോണ്‍ റെക്കോഡുകളില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News