Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:21 pm

Menu

Published on November 3, 2014 at 10:51 am

ബോളിവുഡ് നടന്‍ സദാശിവ് അമരാപുര്‍കര്‍ അന്തരിച്ചു

bollywood-actor-sadashiv-amrapurkar-passes-away

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സദാശിവ് അമരാപുര്‍കര്‍ (64) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലൻ വേഷങ്ങളിലും സപ്പോർട്ടിംഗ് ആക്ടർ എന്ന രീതിയിലും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1984 ലും 1991 ലും ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2013 ല്‍ ബോംബെ ടാക്കീസ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച സദാശിവിൻറെ സ്വദേശമായ അഹമ്മദ്‌നഗറില്‍ നടക്കും.സാദക്, ആന്‍ഖേന്‍, ഇഷ്ഖ്, കൂലി നമ്പര്‍ വണ്‍, ഗുപ്ത് എന്നീ ചിത്രങ്ങളിലൂടെയാണ് അമരാപുര്‍കര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News