Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്യാന്‍സര്‍ രോഗം മിക്കവരുടെയും ജീവിതം കീഴടക്കാറാണ് പതിവ്. എന്നാല്‍ ക്യാന്‍സറിനെ പൊരുതിത്തോല്‍പിച്ച രണ്ടു സെലിബ്രിറ്റികള്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ക്യാന്‍സറിനെതിരെയുളള ബോധവത്കരണ പരിപാടിയിൽ കണ്ടുമുട്ടി. ബോളിവുഡ് നടി മനീഷ കൊയ്രാളയും ക്രിക്കറ്റര്‍ യുവരാജ് സിംഗുമാണ് അപൂര്‍വസംഗമത്തില്‍ ഒത്തുചേര്‍ന്നത്. ക്യാന്‍സറിനും മറുപടിയുണ്ട് എന്നായിരുന്നു പരിപാടിയുടെ പേര്. ചടങ്ങിനിടെ ഇരുവരും തങ്ങളുടെ രോഗാനുഭവങ്ങള്‍ പങ്കുവച്ചു. ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്ത, നടന്‍ ജീത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply