Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:16 am

Menu

Published on July 29, 2015 at 5:45 pm

ബോളിവുഡ് താരങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

bollywood-film-actors-reveals

സിനിമാ താരങ്ങളുടെ വാക്കുകള്‍ പലപ്പോഴും വാര്‍ത്തകളാകാറുണ്ട്. ഗൗരവതരമായ ചര്‍ച്ചകള്‍ക്കും ഗോസിപ്പുകള്‍ക്കും അവ വഴിതെളിക്കാറുണ്ട്. ഇവിടെയിതാ ചില ബോളിവുഡ് താരങ്ങള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വായനക്കാരുടെ ഓര്‍മ്മയിലേക്ക് എത്തിക്കുന്നു. ഈ വെളിപ്പെടുത്തുന്നവയില്‍ ചിലത് ഞെട്ടിക്കുന്നതാകാം, മറ്റ് ചിലത് തമാശയും.

ചിത്രാംഗദ സിങ്
ഇന്‍കാര്‍ എന്ന സിനിമയില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി പെണ്‍കുട്ടിയെ അവതരിപ്പിച്ച നടിയാണ് ചിത്രാംഗദ സിങ്. യഥാര്‍ഥ ജീവിതത്തില്‍ നേരിടേണ്ടി വന്ന ലൈംഗികചൂഷണം ഇപ്പോഴും തന്നെ വേട്ടായാടാറുണ്ട് എന്ന് ചിത്രാംഗദ സിങ് തുറന്നുപറഞ്ഞത് ചര്‍ച്ചയായിരുന്നു.
–
Feature-Image-chithra
–
ഗോവിന്ദ
കോമഡി പറഞ്ഞും നൃത്തം ചെയ്‍തും പ്രേക്ഷകഹൃദയത്തില്‍ ഇരിപ്പിടം നേടിയ താരമാണ് ഗോവിന്ദ. തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ഗോവിന്ദ. അത് രഹസ്യമായി ഇരിക്കട്ടെ, എല്ലാം വിശദമായി തുറന്നുപറയാന്‍ ആകില്ലെന്നുമായിരുന്നു ഗോവിന്ദ ഇതിനെ കുറിച്ച് പറഞ്ഞത്.
–
Feature-Image
–
വിദ്യാ ബാലന്‍
തന്റെ പുതിയ വീട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാ ബാലന്‍ തുറന്നുപറ‍ഞ്ഞു. എന്നാല്‍ ഇനി ഒരിക്കലും ആര്‍ക്കും കൈക്കൂലി കൊടുക്കില്ലെന്ന് ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് വിദ്യാ ബാലന്‍ പ്രതിജ്ഞ എടുക്കുകയും ചെയ്‍തു
–
Feature-Image
–
ഹൃത്വിക് റോഷന്‍
കുട്ടിക്കാലത്ത് തന്നെ വിക്ക് വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ഹൃത്വിക് റോഷന്‍ തുറന്നുപറഞ്ഞു. വിക്ക് കാരണം മറ്റു കുട്ടികള്‍ തന്നെ കളിയാക്കുമായിരുന്നുവെന്നും ഹൃത്വിക് റോഷന്‍ പറഞ്ഞു.
–
Hrithik-Roshan-Ga0nx
–
അനുരാഗ് കശ്യപ്
അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സംവിധായകനെന്ന നിലയ്ക്കും പ്രശസ്തനാണ് അനുരാഗ് കശ്യബ്. തന്നെ കുട്ടിക്കാലത്ത് പീഡിപ്പിച്ചയാളെ മുതിര്‍ന്ന ശേഷം കണ്ടുമുട്ടിയെന്നും അയാള്‍ മാപ്പുപറ‍ഞ്ഞെന്നും അനുരാഗ് കശ്യപ് പറയുന്നു. അയാള്‍ക്കെതിരെ പരാതി കൊടുക്കണമെന്നും ആലോചിച്ചെങ്കിലും മാപ്പ് കൊടുക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
–
Feature-Image-2
–
ആലിയാ ഭട്ട്
ഇരുട്ടിനെ പേടിയാണ് എന്നാണ് ആലിയാ ഭട്ട് പറയുന്നത്. അതിനാല്‍ ലൈറ്റ് ഇട്ടാണത്രേ ആലിയാ ഭട്ട് ഉറങ്ങുന്നതും
–
Feature-Image-alia
–
കരീന കപൂര്‍
സൈസ് സീറോ സൗന്ദരി കരീന കപൂറിന് ഏറ്റവും ഇഷ്‍ടപ്പെട്ട വസ്‍ത്രം ജീന്‍സാണ്. പല യുവതിയുവാക്കളേയും പോലെ താനും ജീന്‍സ് വല്ലപ്പോഴുമേ കഴുകാറുള്ളുവെന്നായിരുന്നു കരീന പറഞ്ഞത്. യാത്ര ചെയ്യുമ്പോള്‍ ജീന്‍സ് ധരിക്കാനാണ് ഇഷ്‍ടം. കാരണം വല്ലപ്പോഴും കഴുകിയാല്‍ മതിയെന്നതാണെന്നും കരീന കപൂര്‍ പറയുന്നു.
–
Kareena-Kapoor-qg7Dh
–
കല്‍ക്കി കേക്‌ലായ്
കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കല്‍ക്കി കേക്‌ലായ് തുറന്നുപറഞ്ഞു. ആരും അറിയാതെ വച്ചിരുന്ന കാര്യം ഒടുവില്‍ കല്‍ക്കി തുറന്നുപറയുകയായിരുന്നു.
–
Kalki-Koechlin-XHgi1

Loading...

Comments are closed.

More News