Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:31 pm

Menu

Published on October 21, 2013 at 9:57 am

ഇറാഖില്‍ സ്‌ഫോടനപരമ്പരയിൽ 39 മരണം

bomb-blast-series-in-iraq

ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 51 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ബാഗ്ദാദിലെ അമ്രിയയിലെ വഴിയരികിലെ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കാര്‍ യാത്രക്കാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഗസാലിയയില്‍ ഉണ്ടായ മൂന്നാമത്തെ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ ബാഗ്ദാദിലെ ആമില്‍ പ്രദേശത്തെ തിരക്കേറിയ ഒരു ഹോട്ടലില്‍ നടന്ന ചാവേറാക്രമണത്തിലാണ് 37 പേര്‍ കൊല്ലപ്പെട്ടത്. 42 പേര്‍ക്ക് പരിക്കേറ്റു. ദേഹത്ത് സ്‌ഫോടകവസ്തു കെട്ടിവച്ച ചാവേര്‍ ഹോട്ടലിനകത്തുവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.ഞായറാഴ്ച ഉച്ചയ്ക്ക് അന്‍ബര്‍ പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിറകെയാണ് വൈകീട്ട് മറ്റ് മൂന്നിടങ്ങളില്‍ കൂടി സ്‌ഫോടനങ്ങള്‍ ഉണ്ടായത്.ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഈ വര്‍ഷം ജനവരി മുതല്‍ സ്പതംബര്‍ വരെ മാത്രം ഇറാഖില്‍ വിവിധ ആക്രമണങ്ങളില്‍ ആറായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News