Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:43 pm

Menu

Published on March 1, 2018 at 11:31 am

ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല; ശ്രീദേവിക്ക് ബോണിയുടെ ഓര്‍മ്മക്കുറിപ്പ്

boney-kapoor-on-sreedevi-demise

മുംബൈ: അന്തരിച്ച നടി ശ്രീദേവിയെ അനുസ്മരിച്ച് ഭര്‍ത്താവ് ബോണി കപൂറിന്റെ ഓര്‍മ്മക്കുറിപ്പ്. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ബുധനാഴ്ച രാത്രിയാണു ബോണിയുടെ കുറിപ്പ് എത്തിയത്.

ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ കുടുംബത്തിന് താങ്ങും തണലുമായി നിന്നവര്‍ക്ക് കുറിപ്പിലൂടെ ബോണി നന്ദി അറിയിച്ചു.

ഒരു സുഹൃത്തും ഭാര്യയും എന്റെ രണ്ടു പെണ്‍മക്കളുടെ അമ്മയുമായ ആളുടെ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്. ഈ സമയം ഞങ്ങള്‍ക്കൊപ്പം പാറപോലെ ഉറച്ചുനിന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടും ശ്രീദേവിയുടെ ആരാധകരോടും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.

അര്‍ജുന്‍, അന്‍ഷുല എന്നിവര്‍ നല്‍കിയ ( ബോണി കപൂറിന്റെയും മോന കപൂറിന്റെയും മക്കള്‍) പിന്തുണ എനിക്കും എന്റെ മക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹം ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ എനിക്കും ഖുഷിക്കും ജാന്‍വിക്കും ആ പിന്തുണ അത്രമേല്‍ ശക്തമായ തൂണായിരുന്നു. ഒരു കുടുംബമായി ഈ തീരാനഷ്ടത്തെ ഞങ്ങള്‍ നേരിടാന്‍ ശ്രമിക്കുകയാണ്.

ഈ ലോകത്തിന് അവള്‍ ചാന്ദ്‌നിയായിരുന്നു. സമാനതകളില്ലാത്ത അഭിനേത്രി. അവരുടെ ശ്രീദേവി. എന്നാല്‍ എനിക്ക് അവളെന്റെ പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെണ്‍കുട്ടികളുടെ അമ്മയായിരുന്നു. എന്റെ പങ്കാളിയായിരുന്നു. എന്റെ മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവരുടെ ജീവിതമായിരുന്നു. അവളെച്ചുറ്റിയാണു ഞങ്ങളുടെ കുടുംബം ചലിച്ചിരുന്നത്.

അവള്‍ക്ക് ഞങ്ങളുടെ വിട. എനിക്ക് എല്ലാവരോടും ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ശ്രീദേവി ഇല്ലാതെ എന്റെ കുട്ടികളെ മുന്‍പോട്ട് കൊണ്ടുപോകണം. എങ്ങിനെ എന്നറിയില്ല, കാരണം ഞങ്ങള്‍ എപ്പോഴും ചിരിക്കാന്‍ കാരണം അവളായിരുന്നു. ശ്രീയെക്കുറിച്ചു നിങ്ങള്‍ക്കു സംസാരിക്കണമെങ്കില്‍ അതവരും നിങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേക സ്മരണകള്‍ വച്ചായിരിക്കട്ടെ.

ഒരിക്കലും പകരംവയ്ക്കാനാകാത്ത അഭിനേത്രിയാണ് അവര്‍. അക്കാര്യത്തില്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ തിരശീലയിടല്‍ ഉണ്ടാകില്ല, കാരണം അവരെന്നും വെള്ളിവെളിച്ചത്തില്‍ തിളങ്ങിക്കൊണ്ടിരിക്കും.

ഈ സമയത്തെ എന്റെ ഏക ആശങ്ക എന്റെ പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതും ശ്രീയില്ലാതെ മുന്നോട്ടുപോകാന്‍ വഴികണ്ടെത്തുക എന്നതുമാണ്. അവളായിരുന്നു ഞങ്ങളുടെ ജീവിതവും ശക്തിയും ഞങ്ങളുടെ ചിരിക്കു പിന്നിലെ കാരണവും. എല്ലാത്തിനും അപ്പുറം അവളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു.

നിത്യശാന്തി നേരുന്നു, എന്റെ പ്രണയിനി. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല.

ബോണി കപൂര്‍.

Loading...

Leave a Reply

Your email address will not be published.

More News