Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:31 am

Menu

Published on January 4, 2018 at 1:50 pm

1.3 മില്യണ്‍ ഡോളര്‍ വിലവരുന്ന വോഡ്ക മോഷണം പോയി

bottle-of-russian-vodka-worth1-3-million-dollar-stolen-from-danish-bar

ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.

വളരെ അപൂര്‍വമായ വോഡ്കയാണിത്. റസ്സോ ബാല്‍റ്റിക്ക് എന്നു പേരുള്ള വേഡ്കയാണ് മോഷണം പോയത്. കോപ്പന്‍ഹേഗനിലെ കഫേ 33 ബാറില്‍ ഇന്നലെയാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മ്മിച്ച കുപ്പി ഈ വോഡ്കയുടെ പ്രധാന പ്രത്യേകതയാണ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളും വോഡ്കയും നിര്‍മ്മിക്കുന്ന റഷ്യയിലെ ഡാര്‍ട്ട്‌സ് ഫാക്ടറിയില്‍ നിന്നാണ് ഉടമസ്ഥനായ ബ്രയാന്‍ ഇന്‍ബര്‍ഗ് ഈ വോഡ്ക സ്വന്തമാക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News