Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 6:37 pm

Menu

Published on December 16, 2014 at 10:05 am

ഓസ്‌ട്രേലിയയില്‍ പതിനേഴുകാരനെ സ്രാവ് കടിച്ചു കൊന്നു

boy-17-killed-by-shark-in-australia

സിഡ്‌നി: ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് സ്രാവിൻറെ ആക്രമണത്തില്‍ പതിനേഴുകാരന്‍ കൊല്ലപ്പെട്ടു.മത്സ്യത്തൊഴിലാളിയായ ഡാനിയൽ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഡഗ്ലസ് തുറമുഖത്തിനടുത്താണ് സംഭവം നടന്നത്. സ്രാവിൻറെ ആക്രമണത്തിൽ യുവാവിൻറെ തുടയുടെ മേൽഭാഗത്ത് സാരമായ ഒരു മുറിവേറ്റു. ഇതിൽ നിന്നും വന്‍തോതില്‍ രക്തം വാര്‍ന്നുപോയതാണ് മരണകാരണം. രക്ഷാപ്രവർത്തകർ യുവാവിനെ കരയ്ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.ഡാനിയലിൻറെ മരണ ശേഷം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഡാനിയലിൻറെ മരണത്തിന് മുമ്പുള്ള ചില ഫോട്ടോകൾ ഫേസ്ബുക്കിലിട്ടു .ഇതിന് നിരവധി കമൻറുകളാണ് നിമിഷങ്ങൾക്കകം വന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ബൈറണ്‍ തീരത്ത് നീന്തിക്കൊണ്ടിരുന്ന യുവാവിനെ ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് സ്രാവുകൾ കടിച്ചു കൊന്നിരുന്നു. ഓസ്‌ട്രേലിയാ തീരങ്ങളില്‍ നീന്തലും മീന്‍പിടിത്തവും വർദ്ധിച്ചതോടെയാണ് സ്രാവുകളുടെ ആക്രമണവും വർദ്ധിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



TV PREDATOR DOCUMENTARY

Boy, 17, killed by shark in Australia4

Boy, 17, killed by shark in Australia2

Boy, 17, killed by shark in Australia1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News