Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് : മനുഷ്യന്‍ കാക്കയായി മാറിയത് കണ്ട് സദസ്സ് കുറച്ച് നേരത്തേക്ക് അന്താളിച്ചു നിന്നു. തിരുവങ്ങൂര്‍ എച്ച്.എസ്.എസ്സ് സ്‌കൂളിലെ പത്താം ക്ലാസുക്കാരനായ അനുരാഗിന്റെ ‘മറുപാട്ട് ‘ എന്ന നാടകത്തിലെ അഭിനയം കണ്ടാണ് സദസ്സ് അമ്പരന്നുപോയത്. നാടകത്തിലെ പ്രധാന വേഷമായിരുന്നു അനുരാഗ് ചെയ്തത്. ആദ്യമായാണ് അനുരാഗ് അഭിനയിക്കുന്നത്. എന്നാലും നാടകക്യാമ്പിലേക്ക് തിരഞ്ഞെടുത്തതുമുതല്‍ അനുരാഗ് ഓരോ നിമിഷവും കാക്കയായി മാറുകയായിരുന്നു. കള്ളം പറയുന്ന ലോകത്തെ, കാക്കകളുടെ കഥയിലൂടെ വരച്ചുകാട്ടിയ നാടകം സദസ്സ് വളരെ സന്തോഷപൂർവ്വം ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. കാക്കകളെ നിരീക്ഷിച്ചും അനുകരിച്ചുമാണ് വേഷം ഭംഗിയാക്കിയതെന്ന് അനുരാഗ് പറയുന്നു. അധ്യാപകനും സംവിധായകനുമായ ശിവദാസ് പൊയില്‍ക്കാവിന്റെ നിര്‍ദേശം കൂടിയായപ്പോള്‍ അനുരാഗ് അരങ്ങ് തകർത്തു. കൊയിലാണ്ടിക്കടുത്ത് പൊയില്‍ക്കാവ് പൊറ്റപറമ്പത്ത് സോമന്റെ മകനാണ് ഈ കൊച്ചു മിടുക്കൻ. അനുരാഗിന്റെ മാതാപിതാക്കൾ ചെറുപ്പത്തില്‍ത്തന്നെ പിരിഞ്ഞിരുന്നു. പിന്നീട് അച്ചന്റെയും അച്ഛമ്മ മാധവിയമ്മയുടെയും കൂടെയാണ് അനുരാഗ് വളര്‍ന്നത്. കലോത്സവ വേദിയിൽ നടന്ന ചടങ്ങിൽ അനുരാഗിന് 5000 രൂപയുടെ അവാര്‍ഡ് ഗായകൻ വേണുഗോപാൽ സമ്മാനിച്ചു.
Leave a Reply