Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 1:01 pm

Menu

Published on January 15, 2014 at 1:02 pm

തേങ്ങ മോഷ്ടിച്ചു എന്നാരോപിച്ച് 14 കാരനെ തല്ലികൊന്നു

boy-dies-after-being-beaten-for-stealing-coconut-in-delhi

ഡല്‍ഹി : ഒരു തേങ്ങ മോഷ്ടിച്ച കുറ്റത്തിന് 14 കാരനെ തല്ലിക്കൊന്നു.ഡല്‍ഹിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം.സൂരജ് എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.തേങ്ങ മോഷ്ടിച്ചു എന്നാരോപിച്ച് സോഹന്‍ ലാല്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് ഗോവിന്ദപുരി എന്ന സ്ഥലത്ത് വച്ച് ഓട്ടോ ഡ്രൈവര്‍ കുട്ടിയെ മര്‍ദ്ദിച്ചത്.തേങ്ങ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്ന സൂരജിനെ ഇയാള്‍ കയ്യോടെ പിടികൂടുകയായിരുന്നുവത്രെ.സോഹന്‍ ലാലിന്റെ ഓട്ടോയില്‍ നിന്നാണ് സൂരജ് തേങ്ങ മോഷ്ടിച്ചത്.അപ്പോള്‍ തന്നെ സോഹന്‍ ലാല്‍ സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചു.ഇതിന് ശേഷം കുട്ടി വീട്ടിലേക്ക് പോയി.നന്നായി പരിക്കേറ്റിരുന്ന സൂരജിന്റെ സ്ഥിതി രാത്രിയായപ്പോഴേക്കും മോശമായി.മാതാപിതാക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് സൂരജ് സംഭവിച്ച കാര്യങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞ്.പിന്നീട് രക്ഷിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ ഡ്രൈവറായ സോഹന്‍ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News