Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:38 pm

Menu

Published on February 15, 2014 at 11:49 am

പ്രണയ ദിനത്തിൽ കാമുകൻ കാമുകിയെ കുളത്തിൽ മുക്കി കൊന്നു; കാമുകൻ അറസ്റ്റിൽ

boy-friend-murdered-girl-friend-on-valentines-day

വയനാട് : പ്രണയ ദിനത്തിൽ കാമുകൻ കാമുകിയെ കുളത്തിൽ മുക്കി കൊന്നു.പുൽപള്ളി സ്വദേശിനിയായ പതിനാറുകാരി അനഘ ദാസ്‌ ആണ് കൊല്ലപ്പെട്ടത്. പ്രണയ ദിനം ആയ ഇന്നലെ ആയിരുന്നു സംഭവം. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഗുണ്ടൽപേട്ടിലേക്ക് കൂട്ടികൊണ്ട്പോയിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ ഇരുപത്തിമൂന്നുകാരൻ അബ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടാക്സി ഡ്രൈവർ ആണ് അബ്ദു. ഏറെ കാലമായി പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് നടക്കുകയായിരുന്നു. പുൽപള്ളി ജയശ്രീ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആയിരുന്നു അനഘ ദാസ്. രാവിലെ വീട്ടിൽ നിന്നും 7.30ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടി വഴിയിൽ കാത്തിരുന്നകാമുകനൊപ്പം ഗുണ്ടൽപേട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. അവിടെ എത്തിയ ശേഷം കുളത്തിനു സമീപത്തെ ഒരു കാട്ടിൽ വെച്ച് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ഇനി തന്നെ വിവാഹം കഴിക്കാതെ താൻ വീട്ടിലേക്കു മടങ്ങില്ലെന്നു വാശി പിടിച്ചതോടെ ആണ് അബ്ദു കൊലപ്പെടുത്താൻ തീരുമാനിച്ചത്.നീന്തൽ പഠിപ്പിക്കാം എന്നും കുളിക്കാം എന്നും പറഞ്ഞു കുളത്തിളിറക്കിയ ശേഷം കുളത്തിൽ മുക്കി കൊല്ലുകയായിരുന്നു. നീന്തൽ പഠിക്കുന്നതിനിടെ മുങ്ങി മരിച്ചെന്നു നാട്ടുകാരോട് അബ്ദു പറഞ്ഞെങ്കിലും അതിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ച് അബ്ദുവിനെ കൈമാറുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്തപ്പോൾ കൊല നടത്തിയ രീതിയും കൊല ചെയ്യാൻ ഉണ്ടായ സാഹചര്യവും പ്രതി പോലീസിനോട് വെളിപ്പെടുത്തി. പ്രതിയെ തട്ടിക്കൊണ്ടുപോയതിനും കൊലക്കുറ്റത്തിനും കേസ് എടുത്തു.

Loading...

Leave a Reply

Your email address will not be published.

More News