Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:11 pm

Menu

Published on November 16, 2017 at 2:44 pm

മരണശേഷം മനുഷ്യ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്? കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

brain-know-when-you-are-dead

മരണത്തിനു ശേഷം മനുഷ്യന്റെ തലച്ചോറില്‍ സംഭവിക്കുന്നതെന്താണെന്ന് കാലാകാലങ്ങളായി ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. ഇക്കാരണത്താല്‍ തന്നെ ഇത് സംബന്ധിച്ചു നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആര്‍ക്കും കൃത്യമായതും ശാസ്ത്രീയമായതുമായ ഒരു ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നതോടെയാണ് ഒരാളുടെ മരണം സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം അവസാനിച്ചാലും തലച്ചോറ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലോ?

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാലും കുറച്ചു നേരത്തേക്കു കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മരണത്തില്‍ നിന്നും അത്ഭുകരമായി തിരിച്ചു വന്ന ചില രോഗികളുടെ അനുഭവങ്ങള്‍ അവര്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം ഉറപ്പിച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ പറയുന്നത് അബോധാവസ്ഥയിലായിരുന്ന സമയത്ത് ചുറ്റും നടന്ന സംഭവങ്ങളെല്ലാം അറിയാനും കേള്‍ക്കാനും കഴിഞ്ഞു എന്നാണ്. ഒരു വര്‍ഷം ഇത്തരത്തില്‍ ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നു ന്യൂ യോര്‍ക്കിലെ എന്‍വൈയു ലങ്‌ഗോന്‍ ഹെല്‍ത്ത് സെന്ററിലെ ഡോ. സാം പര്‍നിയ പറയുന്നു.

ഇവരില്‍ മിക്കവരും സമാന അനുഭവങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. നീണ്ട ടണലിലൂടെ നടക്കുകയും ദൂരെ ശക്തമായ വെളിച്ചം കാണുകയും അവിടെ മരിച്ചു പോയ പൂര്‍വികരെ കാണുകയുമൊക്കെ ചെയ്തതായി ഇവരില്‍ പലരും പറയുന്നു.

ഹൃദയാഘാതം വന്നു മരണം സ്ഥിരീകരിച്ച ശേഷം ജീവിതത്തിലേക്കു വന്ന ചിലര്‍ക്ക് ആ സമയത്ത് ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെട്ടതായും തിരികെ ശരീരത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ ശ്രമിച്ച പോലെ തോന്നിയതായും പറയുന്നു. ഡോക്ടറും നഴ്സുമെല്ലാം പരിചരിച്ചത് ഇവര്‍ക്ക് ഓര്‍ത്തെടുക്കാനുമായിട്ടുണ്ട്.

ഡോ. സാം പര്‍നിയയുടെ മേല്‍നോട്ടത്തില്‍ 2014ല്‍ ഇങ്ങനെ മരണത്തില്‍ നിന്നും തിരികെവന്ന 101 പേരില്‍ നടത്തിയൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതുപേര്‍ക്ക് ഇത്തരത്തില്‍ വിചിത്രമായ മരണാനന്തരഅനുഭവങ്ങള്‍ ഉണ്ടായതായി പറയുന്നു. ഇതിലൊരാള്‍ തനിക്കു ചുറ്റും മരണശേഷം നടന്ന എല്ലാ സംഭവങ്ങളും റെക്കോര്‍ഡ് ചെയ്ത പോലെ പറയുകയുണ്ടായി. എന്നാല്‍ ഇതിനു എന്ത് വിശദീകരണം നല്‍കണമെന്ന് അറിയില്ലെന്നാണ് പഠനത്തിനു മേല്‍നോട്ടം വഹിച്ച ഡോ. പര്‍നിയ പറയുന്നത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കും. അതോടെ രോഗി മരണപ്പെട്ടതായി സ്ഥിരീകരിക്കും. എന്നാല്‍ ഹൃദയം നിലച്ച ശേഷവും തലച്ചോറ് ഉണര്‍ന്നിരിക്കുമെന്നു തന്നെയാണ് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് അവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News