Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:59 am

Menu

Published on December 18, 2015 at 11:27 am

വാട്‌സ് ആപ്പിന് രണ്ടു ദിവസത്തേക്ക് നിരോധനം

brazil-court-ban-on-whatsapp

സാവോപോളോ: ബ്രസീലില്‍ വാട്‌സ്ആപ്പിന് കോടതിയുടെ നിരോധനം. ക്രിമിനല്‍ കേസ് നടപടികളുമായി സഹകരിച്ചില്ലെന്ന കുറ്റത്തിനാണ് ബ്രസീല്‍ കോടതി വാട്‌സ്ആപ്പ് നിരോധിച്ചത്. രണ്ടു ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാണ് കോടതി വാട്‌സ്ആപ്പിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാട്‌സ്ആപ്പിന്റെ ഭാഗത്തുനിന്നും യാതോരു നടപടിയും ഉണ്ടായില്ല. ഉപയോക്താക്കളുടെ വിവരം കൈമാറാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വാട്‌സ്ആപ്പ്. ഇതോടെ കോടതി 48 മണിക്കൂര്‍ നേരത്തേക്കു വാട്‌സ്ആപ്പ് നിരോധിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News