Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:29 pm

Menu

Published on July 16, 2014 at 12:19 pm

ബ്രിക്സ് വികസന ബാങ്കിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക്

brics-development-bank-launched-first-president-to-be-from-india

റിയോ ഡി ജനീറോ : ബ്രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന ബാങ്കിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനം ഇന്ത്യയ്ക്ക്.5000 കോടി മൂലധനവുമായി ചൈനയിലെ ഷാംഗ്ഹായി കേന്ദ്രമാക്കിയാവും ബാങ്ക് പ്രവര്‍ത്തിക്കുക. ബ്രസീലില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.ബാങ്കിന്റെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ബ്രസീലിനാണ്.ബ്രിക്‌സ് രാജ്യങ്ങളുടെ തുല്യമായ ഓഹരി പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വികസന ബാങ്ക് ലോക ബാങ്കിന് ബദലാകുമെന്നാണ് സൂചന.. അഞ്ച് അംഗരാജ്യങ്ങള്‍ക്കും ബാങ്കില്‍ തുല്യഓഹരിയാണുള്ളത്. കൂടാതെ അഞ്ച് വര്‍ഷമാണ് അധ്യക്ഷപദവിയുടെ കാലാവധി. അംഗ രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്ക് ബാങ്കില്‍ തുല്യ ഓഹരി പങ്കാളിത്തമുണ്ടാകും. ബാങ്കില്‍ കൂടുതല്‍ മൂലധനം നിക്ഷേപിക്കുന്ന രാജ്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മു!ഴുവന്‍ അംഗങ്ങള്‍ക്കും തുല്യ ഓഹരിയും തുല്യ അധികാരവും നല്‍കണമെന്ന നിലപാടിലായിരുന്നു ഇന്ത്യ. ചൈന 4,800 കോടി ഡോളറും ഇന്ത്യയും റഷ്യയും ബ്രസീലും 1,800 കോടി ഡോളറും ദക്ഷിണാഫ്രിക്ക 500 കോടി ഡോളറും ആദ്യഘട്ടത്തില്‍ ബാങ്കില്‍ നിക്ഷേപിക്കും, 2016ല്‍ ബാങ്കിന്റെ ആദ്യ ലോണ്‍ നല്‍കും. ലോക ജനസംഖ്യയുടെ 43 ശതമാനവും ആഗോള ജിഡിപിയുടെ 21 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണ്. 2016-ല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ബ്രിക്‌സ് ബാങ്ക് ആസ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന ഇന്ത്യയെ മറികടന്നാണ് ചൈന ആസ്ഥാനം സ്വന്തമാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News