Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:46 am

Menu

Published on February 21, 2014 at 11:17 am

വിവാഹത്തെകുറിച്ചുള്ള അമിതമായ ഉത്കണ്ഠ മൂലം പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു

bride-suicided-in-days-before-wedding

ലണ്ടന്‍: വിവാഹ ദിവസങ്ങൾക്കു മുമ്പ് വധുവിനായാലും വരനായാലും ടെൻഷൻ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ വിവാഹം കഴിഞ്ഞവർ നൽകുന്ന വാക്കുകൾ ഇത്തരം ആളുകളിൽ ചിലരുടെയെങ്കിലും ടെൻഷൻ കുറയ്ക്കാൻ സഹായിക്കാറുണ്ട്.എത്രയൊക്കെ ടെൻഷൻ ഉണ്ടായാലും ആരും ഇതുകാരണം ആത്മഹത്യ ചെയ്യാറില്ല.എന്നാൽ ലണ്ടനിലെ വെസ്റ്റ് ഫോര്‍ക്കിൽ കഴിഞ്ഞ ദിവസം ഇതുപോലൊരു സംഭവം നടന്നു. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടെൻഷൻ കാരണം വധു ആത്മഹത്യ ചെയ്തു. ലെന്നി ബേക്കര്‍ (35) എന്നയാളുടെ പ്രതിശ്രുത വധുവാണ് വിവാഹ ദിവസം എല്ലാവരും തന്നെ ശ്രദ്ധിയ്ക്കുമെന്നതിലുള്ള അമിതമായ ഉത്കണ്ട കാരണം ആത്മഹത്യ ചെയ്തത്.ലെന്നി ബേക്കറും വധുവും ഒന്നിച്ചായിരുന്നു താമസം.തനിയ്ക്ക വിവാഹ വേദിയില്‍ സുന്ദരിയായി തന്നെ എത്താന്‍ കഴിയുമോ എല്ലാവരും തന്നെ ശ്രദ്ധിയ്ക്കുമോ എന്ന ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവുമാണ് വധുവിനെ അലട്ടിക്കൊണ്ടിരുന്നത്.ലെന്നി ബേക്കർ തന്നെയാണ് തൂങ്ങി മരിച്ച നിലയില്‍ വധുവിനെ കണ്ടത്.അതിനു ശേഷം ഇയാളുടെ മാനസിക നില തെറ്റിയപോലെയാണ് ഇയാളുടെ പെരുമാറ്റം.

Loading...

Comments are closed.

More News